ഷാർജയിൽ സിറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കരോൾ ഗാനമത്സരം

ഷാർജയിൽ സിറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കരോൾ ഗാനമത്സരം

ഷാർജ: സെയിന്റ് മൈക്കിൾസ് ദേവാലയത്തിലെ സിറോ മലബാർ കമ്മ്യൂണിറ്റി കുടുംബയൂണിറ്റുകൾക്കായി സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിന്റെ അവസാന റൗണ്ട് മത്സരങ്ങൾ അജ്മാൻ റിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി . 87 കുടുംബയൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 കുടുംബയൂണിറ്റുകൾ ആണ് അവസാന ഘട്ട മത്സരത്തിൽ പങ്കെടുത്തത് . സിറോ മലബാർ സമൂഹത്തിൻറെ ആത്മീയ പിതാവും സഹവികാരിയുമായ ഫാദർ ജോസ് വട്ടുകുളത്തിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .


കുടുംബ യൂണിറ്റിലെ അംഗങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹവും സഹകരണവും കൂടുതൽ വർധിപ്പിക്കാനും പുതുതലമുറയിലെ കുഞ്ഞുങ്ങളിലേക്ക് ക്രിസ്തുമസിന്റെ സന്ദേശം എത്തിക്കുവാനും ഇത്തരം മത്സരങ്ങളും , കൂടിച്ചേരലുകളും ഏറെ സഹായകരമാകുമെന്ന് ഫാദർ ജോസ് അഭിപ്രായപ്പെട്ടു. നാഷണൽ പെയിൻറ് 3, നാഷണൽ പെയിൻറ് 13, ക്രിക്കറ്റ് സ്റ്റേഡിയം എന്നീ കുടുംബയൂണിറ്റുകൾ യഥാക്രമം ഒന്നും , രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. പരിപാടികൾക്ക് സീറോമലബാർ കമ്മ്യൂണിറ്റി കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.