കൊച്ചി: സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനെയും കൊച്ചിയെയും ബന്ധിപ്പിച്ചുള്ള ദേശീയപാത നവീകരണ ഉദ്ഘാടനം ഇന്ന്. സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുടെ വന്‍കുതിപ്പിന് പാത നവീകരണം വഴിയൊരുക്കും.
ഇത് അടക്കം 15 ദേശീയപാതകളുടെ നവീകരണമാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചി - മൂന്നാര്‍ പാതയുടെ വികസനത്തിന് 790 കോടിയുടെ പദ്ധതിക്ക് ദേശീയപാത അതോറിറ്റി നേരത്തേ അനുമതി നല്‍കിയിരുന്നു.
121 കിലോമീറ്റര്‍ പാത രണ്ടുവരിയായാണ് വികസിപ്പിക്കുക. മണ്ണിടിച്ചില്‍ തടയുന്നതിന് സംരക്ഷണഭിത്തിയുമുണ്ടാകും. ഇതിന് സമാന്തരമായി കൊച്ചി-മൂന്നാര്‍-തേനി ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് വികസിപ്പിക്കാനും പദ്ധതിയുണ്ട്.
3000 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ വിശദപദ്ധതി റിപ്പോര്‍ട്ട് 2023 ആദ്യം തയ്യാറാകുമെന്നാണ് അറിയുന്നത്. കെട്ടിടങ്ങളുള്ള പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കിയാകും നാലുവരിപ്പാതയ്ക്കുള്ള സ്ഥലമെടുപ്പ്. ഇരുവശത്തും സര്‍വീസ് റോഡുകളും ഉണ്ടാകും. പദ്ധതിയുടെ ഭാഗമായി, നേര്യമംഗലത്ത് നിലവിലുള്ള പാലം പൊളിച്ച് പുതിയത് നിര്‍മിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.