സംയുക്ത ക്രിസ്തുമസ് ആഘോഷം 17 ന് മാനന്തവാടിയിൽ

സംയുക്ത ക്രിസ്തുമസ് ആഘോഷം 17 ന് മാനന്തവാടിയിൽ

മാനന്തവാടി: ടൗൺ പരിസരത്തുള്ള വിവിധ അപ്പസ്‌തോലിക സഭകളായ സെന്റ് പീറ്റർ & പോൾ ചർച്ച്, സെന്റ് ജോർജ്ജ് യാക്കോബായ ചർച്ച്, ഹോളി ട്രിനിറ്റി സിഎസ്‌ഐചർച്ച്, സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച്, സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച്, അമലോത്ഭാവ മാതാ ദേവാലയം, സെന്റ് തോമസ് മലങ്കര കാത്തലിക്ക് ചർച്ച്, ക്‌നാനായ കാത്തലിക്ക് ചർച്ച്, മാർത്തോമ ചർച്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗമവും, ക്രിസ്തുമസ് റാലിയും ഡിസംബർ 17ന് നടത്തപ്പെടുന്നു.

മാനന്തവാടി ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപമുള്ള സെന്റ് ജോർജ് യാക്കോബായ സുറിയാനി ദേവാലയത്തിൽ നിന്നും വൈകിട്ട് 4 മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുളള വർണ്ണാഭമായ ക്രിസ്തുമസ് റാലി ആരംഭിക്കും. റാലി ടൗൺ ചുറ്റി ലിറ്റിൽ ഫ്‌ളവർ യു.പി സ്‌കൂൾ ഗ്രൗണ്ടിൽ സമാപിക്കുന്നു.

 തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി. കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപതയുടെ സഹായമെത്രാൻ അലക്‌സ് താരാമംഗലം ക്രിസ്തുമസ് സന്ദേശം നൽകും. പൊതു സമ്മേളനത്തിൽ വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നതാണ്. ക്രിസ്തുമസ് പാപ്പാമത്സരം, വിവിധ കലാപരിപാടികൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടും.

 മാനന്തവാടി പ്രദേശത്തുള്ള വിവിധ അപ്പസ്‌തോലിക സഭകളുടെ കൂട്ടായ്മയായ മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ക്രൈസ്തവ സാക്ഷ്യം ഉയർത്തുന്ന പരിപാടികളുമായി ഇ.സി.എഫ് മുന്നോട്ട് പോകുമെന്ന് പ്രസിഡൻ്റ് ഫാ. റോയി വലിയപറമ്പിൽ, കെ. എം ഷിനോജ്, എം. കെ പാപ്പച്ചൻ, എൻ.എം. ഫിലിപ്പോസ്, പി. എ മാത്യു, സി. ടി ജേക്കബ് എന്നിവർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.