നാല് വര്‍ഷ ബിരുദ പഠനം; 75 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം നല്‍കുമെന്ന് യുജിസി

നാല് വര്‍ഷ ബിരുദ പഠനം; 75 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം നല്‍കുമെന്ന് യുജിസി

ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദ പഠനം പൂര്‍ത്തിയാക്കുകയും 75 ശതമാനം മാര്‍ക്ക് നേടുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം അനുവദിക്കുമെന്ന് യുജിസി. പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച മാനണ്ഡങ്ങളെ കുറിച്ചുള്ള നോട്ടിഫിക്കേഷനിലാണ് ഈ മാറ്റം നിര്‍ദേശിക്കുന്നത്.

നാല് വര്‍ഷ കോഴ്സ് പൂര്‍ണമായി നടപ്പാക്കുന്നത് വരെ മൂന്ന് വര്‍ഷ ബിരുദ കോഴ്സ് തുടരുമെന്നും യുജിസി അറിയിച്ചു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം നാല് വര്‍ഷമാക്കിയത്.

തുടക്കത്തില്‍ ഇക്കണോമിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജിക്കല്‍ സയന്‍സ് അടക്കമുള്ള വിഷയങ്ങളിലാകും പദ്ധതി നടപ്പാക്കുക. ആദ്യ വര്‍ഷം ഈ വിഷയങ്ങളില്‍ പഠിച്ച് തുടര്‍ന്ന് നാലാം വര്‍ഷത്തില്‍ ഒരു പ്രധാന വിഷയത്തില്‍ പഠനം കേന്ദ്രീകരിക്കുന്നതാണ് രീതി.

നാലുവര്‍ഷ ബിരുദകോഴ്സ് പൂര്‍ത്തിയാക്കാനുള്ള അന്തിമകാലാവധി ഏഴുവര്‍ഷമാണെന്ന് യു.ജി.സി. അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാല് വര്‍ഷ ബിരുദകോഴ്‌സ് എന്ന് പൂര്‍ണമായി നടപ്പില്‍ വരുത്തുമെന്ന് അന്തിമതീരുമാനമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.