വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഗാർഡൻസിലെ വത്തിക്കാൻ റേഡിയോയുടെ ചരിത്രപ്രധാനമായ ആസ്ഥാനത്ത് ഒത്തുകൂടിയ ഒമ്പത് പ്രാഥമിക പാശ്ചാത്യ റേഡിയോ പ്രക്ഷേപകരുടെ പ്രതിനിധികൾ മോൺസിഞ്ഞോർ ലൂസിയോ റൂയിസുമായി കൂടിക്കാഴ്ച നടത്തി.
ലോകമെമ്പാടും പ്രത്യാശയുടെയും കരുണയുടെയും സന്ദേശങ്ങൾ അയയ്‌ക്കുന്നതിൽ റേഡിയോയുടെ പ്രാധാന്യം അനുസ്മരിച്ചുകൊണ്ടാണ് മീറ്റിംഗ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രാഥമിക പാശ്ചാത്യ റേഡിയോ പ്രക്ഷേപകരുടെ "ജി9" ഗ്രൂപ്പ് വത്തിക്കാനിൽ വെച്ച് നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി.
പ്രക്ഷേപണ ആവൃത്തികളുടെ ഉപയോഗവും അംഗങ്ങൾ തമ്മിലുള്ള സാങ്കേതിക സഹകരണവും ഏകോപിപ്പിക്കുന്നതിനുള്ള പൊതുവായ ശ്രമങ്ങളിലൂടെ അന്താരാഷ്ട്ര പ്രക്ഷേപകരുടെ ജാമിംഗ് കാര്യക്ഷമമായി കുറയ്ക്കുന്നതിന് ഷോർട്ട്-വേവ് റേഡിയോ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതും ഇതിൽ ഉൾപ്പെടുന്നു.
ജി 9 പ്രതിനിധി സംഘത്തോടൊപ്പം വത്തിക്കാൻ റേഡിയോയിലെ ജീവനക്കാരെയും കൂടിക്കാഴ്ചയിൽ ഉൾപ്പെടുത്തിയിരുന്നു. റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്ന് കണ്ടെത്തിയ ഗൂഗ്ലിയെൽമോ മാർക്കോണി നിർമ്മിച്ച ആദ്യത്തെ റേഡിയോ സ്റ്റേഷൻ സ്ഥിതി ചെയ്യ്തിരുന്ന വത്തിക്കാൻ ഗാർഡൻസിലെ ചരിത്രപരമായ വത്തിക്കാൻ റേഡിയോ കെട്ടിടത്തിലായിരുന്നു യോഗം.
വത്തിക്കാൻ റേഡിയോ കെട്ടിടം
ലോകത്തിന്റെ അതിർത്തികൾ വരെ എത്തുന്നു
ബ്രോഡ്‌ബാൻഡ്, പുതിയ സാങ്കേതികവിദ്യകൾ എന്നിവയിലെ വിപുലീകൃത സേവനങ്ങളാൽ കൂടുതൽ പുരോഗമിച്ച ഈ ലോകത്ത്, ഹ്രസ്വ തരംഗത്തിനും അതിലൂടെ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾക്കും തങ്ങൾ സ്വയം സമർപ്പിക്കുന്നുവെന്ന് ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ സെക്രട്ടറി മോൺസിഞ്ഞോർ ലൂസിയോ അഡ്രിയാൻ റൂയിസ് ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സാങ്കേതികവിദ്യകളല്ലാതെ മറ്റ് യാതൊരു പുരോഗമങ്ങൾക്കും പ്രവേശനമില്ലാത്ത സ്ഥലങ്ങളിലെ ആളുകളെ ബന്ധങ്ങളിൽ നിന്നും വാർത്തകളിൽ നിന്നും മറക്കാതിരിക്കാൻ റേഡിയോ എന്ന ശ്രമം അടിസ്ഥാനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർദ്രത, കരുണ, സമാധാനം, പ്രത്യാശ എന്നിവയുടെ സന്ദേശവുമായി ലോകത്തിന്റെ അതിർത്തികൾ വരെ എത്താൻ സഹായിക്കുന്നതിനാൽ പ്രധാനമായും മിഷനറിമാരായ തങ്ങൾക്ക് ഹ്രസ്വ തരംഗം വിലയേറിയതാണെന്നും മോൺ: റൂയിസ് കൂട്ടിച്ചേർത്തു.
അടുത്ത യോഗം വാഷിംഗ്ടണിൽ
1960 കളുടെ തുടക്കത്തിൽ പ്രചാരത്തിൽ വന്ന ജി 9 ഗ്രൂപ്പിന്റെ സേവനങ്ങളിൽ സെവൻത് ഡേ അഡ്വെൻറിസ്റ്റ് ക്രിസ്ത്യൻ ചർച്ച്, എൻകോംപസ്, ഡച്ച് വെല്ലെ, മീഡിയ ബ്രോഡ്കാസ്റ്റ് എന്നിവയുടെ ഉടമസ്ഥതയിലുള്ള അഡ്വെൻറിസ്റ്റ് വേൾഡ് റേഡിയോ, ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഗ്ലോബൽ, മീഡിയ (എജിഎം), ഫ്രാൻസിന്റെ ടെലിഡിഫ്യൂഷൻ ഡി ഫ്രാൻസ്, മഡഗാസ്കറിലെ അന്റാനനറിവോയിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന എംഗ്ലോബ് എസ്.എ എന്നിവ ഉൾപ്പെടുന്നു.
ജി 9 ഗ്രൂപ്പിന്റെ അടുത്ത ഒത്തുചേരൽ 2023 ജൂണിൽ വാഷിംഗ്ടണിൽ നടക്കും. എജിഎം ആണ് ആതിഥേയത്വം വഹിക്കുക.
വത്തിക്കാൻ റേഡിയോ
വത്തിക്കാൻ റേഡിയോ 1931 ഫെബ്രുവരി 12 നാണ് പ്രക്ഷേപണം ആരംഭിച്ചത്. ഇന്ന് 47 ഭാഷകളിലായി ഷോർട്ട് വേവ്, മീഡിയം വേവ്, എഫ്.എം., ഉപഗ്രഹം, ഇന്റർനെറ്റ് എന്നീ സംവിധാനങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നു. "Omni creaturae" എന്ന പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പയുടെ പൊന്തിഫിക്കൽ സന്ദേശമായിരുന്നു ആദ്യ സംപ്രേഷണം.
കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.