ജപമാല സഖ്യത്തിൽ പങ്കു ചേരാം

ജപമാല സഖ്യത്തിൽ പങ്കു ചേരാം

മരിയഭക്തി പ്രചരിപ്പിക്കുകയും മാതാവിലൂടെ ക്രിസ്തുവിലേക്ക് അനേകരെ അടുപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന മരിയന്‍ മിനിസ്ട്രി പുതിയൊരു ശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നു. ആഗോള കത്തോലിക്കാസഭയിലെ പുരാതനമായ ആത്മീയ സംഘടനകളിലൊന്നായ പരിശുദ്ധ ജപമാല സഖ്യത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുക എന്ന ദൗത്യമാണത്.

പരിശുദ്ധ ജപമാല സഹോദരസഖ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ http://www.marianpathram.com/japamalasakhyam .പരിശുദ്ധ ജപമാല സഖ്യത്തില്‍ അംഗമായി ചേര്‍ന്ന് നിരവധി ദൈവാനുഗ്രഹങ്ങളും ആത്മീയനന്മകളും സ്വന്തമാക്കാനും മാതാവിന്റെ മാധ്യസ്ഥ സഹായം തേടാനും ആഗ്രഹിക്കുന്ന വ്യക്തികളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു. നിങ്ങളുടെ പേരും പൂര്‍ണ്ണമായ വിലാസവും പിന്‍കോഡും, ഇമെയിലും ഫോണ്‍നമ്പറും സഹിതം [email protected] എന്ന വിലാസത്തില്‍ അയച്ചുതരുക.

മരിയൻ പത്രം നിങ്ങള്‍ക്കുവേണ്ടി അമേരിക്കയിലുള്ള ജപമാല സഖ്യത്തിന്റെ പ്രധാന ഓഫീസുമായി ബന്ധപ്പെടുകയും നിങ്ങളുടെ പേരുകള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയുടെ അംഗീകാരമുള്ള മരിയന്‍ മിനിസ്ട്രിയുടെ രജിസ്ട്രറില്‍ ചേർക്കുകയും ചെയ്യും. ജപമാല സഖ്യത്തിന്റെ ഓഫീസില്‍ നിന്ന് നിങ്ങളുടെ മെയിലിലേക്കായിരിക്കും ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്നത്.

നിങ്ങളുടെ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം പരിശുദ്ധ ജപമാല സഖ്യത്തില്‍ ചേര്‍ക്കാനും മറക്കരുത്. അവരുടെ വിലാസങ്ങള്‍  അയച്ചു അയച്ചുകൊടുക്കുവാനും ശ്രമിക്കുക   . വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ടാണ് ഇക്കാര്യത്തില്‍ മരിയന്‍ മിനിസ്ട്രിക്ക്‌ മാതൃക. ഒരു ലക്ഷത്തോളം ആളുകളെയാണ് വിശുദ്ധന്‍ ജപമാല സഖ്യത്തില്‍ അംഗങ്ങളാക്കിചേര്‍ത്തത്. നമുക്കും ഈ ആത്മീയമുന്നേറ്റത്തില്‍ നമ്മുടേതായ പങ്കുവഹിക്കാം.

(മരിയൻ പത്രം)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.