ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി നാടു വിട്ട ഇന്ത്യന്‍ വ്യവസായി നീരവ് മോദിക്ക് തിരിച്ചടി. നാടു കടത്തുന്നതിനെതിരെ നീരവ് മോദി നല്‍കിയ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തള്ളി.
നാടുകടത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി തേടിയാണ് നീരവ് മോദി ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് തള്ളിയത്.
ഇതോടെ നീരവ് മോദിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുത്തു. നാടുകടത്തിലിനെതിരെ നീരവ് മോദിക്ക് ഇനി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. അഴിമതി പുറത്തു വരികയും വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ രാജ്യം വിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.