ഷാർജ: ഷാർജയില്‍ 35 വയസുളള സിറിയന്‍ യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് കെട്ടിടത്തിന്‍റെ 17 നിലയില്‍ നിന്ന് യുവതി വീണത്. സംഭവത്തില്‍ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു. അല്‍ ബുഹൈറ പോലീസ് സ്റ്റേഷനാണ് അന്വേഷണ ചുമതല. രാവിലെ 11. 50 ഓടെയാണ് പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. ഉടനെ തന്നെ പോലീസ് സംഘം സ്ഥലത്തെത്തുകയും യുവതിയുടെ മൃതദേഹം തുടർ പരിശോധനയ്ക്കും പോസ്റ്റുമോർട്ട നടപടികള്‍ക്കായും മാറ്റി.
46 നിലയുളള കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് യുവതിയും ഭർത്താവും താമസിച്ചിരുന്നത്. ഒഴിഞ്ഞ കിടക്കുന്ന ഫ്ലാറ്റ് കാണാന്‍ താക്കോലുമായി പോയ യുവതി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ താഴേക്ക് വീഴുകയായിരുന്നു എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. യുവതിയുടെ ഫോണും ബാഗും ഒഴിഞ്ഞ ഫ്ളാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ജോലിയിലായിരുന്ന ഭർത്താവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.