ഹാർവാർഡ് യൂണിവേഴ്‌സിറ്റിയെ നയിക്കാൻ ആദ്യമായി കറുത്തവർഗക്കാരി പ്രസിഡന്റ്

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയെ നയിക്കാൻ ആദ്യമായി കറുത്തവർഗക്കാരി പ്രസിഡന്റ്

കേംബ്രിഡ്ജ്: ലോക പ്രശസ്തമായ ഹാർവാർഡ് സർവലകലാശാലയെ നയിക്കാൻ ചരിത്രത്തിൽ ആദ്യമായി ഒരു കറുത്ത വർഗക്കാരിയായ പ്രസിഡന്റ് വരുന്നു. സർവകലാശാലയുടെ 30-ാമത് പ്രസിഡന്റായി ഡോ. ക്ലോഡിൻ ഗേ തിരഞ്ഞെടുക്കപ്പെട്ടതായി ഹാർവാർഡ് പ്രഖ്യാപിച്ചു. നിലവിൽ ഹാർവാർഡിലെ ഡീനും ജനാധിപത്യ പണ്ഡിതയുമാണ് ഡോ. ഗേ.

2023 ജൂലൈ ഒന്നിന് ഡോ. ഗേ പ്രസിഡന്റായി അധികാരം ഏൽക്കും. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലെ എലൈറ്റ് കോളേജ് മേധാവിയാകുന്ന രണ്ടാമത്തെ വനിത കൂടിയാണ് അവർ. മാത്രമല്ല ഐവി ലീഗ് സർവ്വകലാശാലയെ 2023 ൽ നയിക്കുന്ന ഒരേയൊരു കറുത്തവർഗ്ഗക്കാരി, കോളേജുകളിലൊന്നിന്റെ തലപ്പത്തെത്തുന്ന രണ്ടാമത്തെ കറുത്തവർഗ്ഗക്കാരി തുടങ്ങിയ ബഹുമതികളും ഡോ. ഗേയ്ക്ക് സ്വന്തം.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ലോറൻസ് ബക്കോവിന് പകരമാണ് അവർ സ്ഥാനമേൽക്കുക. ഗവേണിംഗ് ബോർഡ് എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിൽ ഞാൻ തികച്ചും സന്തുഷ്ടയാണെന്ന് ഡോ. ഗേ പ്രതികരിച്ചു. പ്രസിഡന്റ് ബാക്കോവിന്റെ പിൻഗാമിയാകാനും അവിശ്വസനീയമായ ഈ സ്ഥാപനത്തെ നയിക്കാനുമുള്ള ചുമതലയിൽ താൻ വളരെയധികം സന്തുഷ്ടയാണെന്നും അവർ കൂട്ടിച്ചേർത്തു.

കർത്തവ്യ പൂർത്തീകരണത്തിൽ ആവശ്യമുള്ളതിനെ തിരഞ്ഞെടുക്കുന്നതിനും അല്ലാത്തവയെ മുറിച്ചുമാറ്റുന്നതിനുമുള്ള ഡോ. ഗേയുടെ കഴിവ് പ്രശംസനീയമാണെന്ന് ഹാർവാർഡ് കോർപ്പറേഷന്റെ സീനിയർ ഫെലോയും ഹാർവാർഡിന്റെ പ്രസിഡൻഷ്യൽ സെർച്ച് കമ്മിറ്റി ചെയർമാനുമായ പെന്നി പ്രിറ്റ്‌സ്‌കർ പറഞ്ഞു.

കൂടാതെ മികച്ച ബുദ്ധിയും അറിവും സ്ഥാപനത്തെ മുന്നോട് നയിക്കാനുള്ള കഴിയും എല്ലാത്തിനും ഉപരി വളരെ വിനയം കത്ത് സൂക്ഷിക്കുന്ന വ്യക്തിയുമാണ് ഡോ. ഗേ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹെയ്തിയിൽ നിന്ന് കുടിയേറിയതാണ് ഡോ. ഗേയുടെ കുടുംബം. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് 1992 ൽ ബിരുദം നേടി. പിന്നീട് 1998 ൽ ഹാർവാർഡിൽ നിന്ന് ഡോക്ടറേറ്റ് ബിരുദവും അവർ കരസ്ഥമാക്കി. 2006 ൽ സർക്കാർ പ്രൊഫസറായി ഹാർവാർഡിന്റെ അദ്ധ്യയനവിഭാഗത്തിൽ ചേർന്ന അവർ 2007 ൽ ആഫ്രിക്കൻ, ആഫ്രിക്കൻ-അമേരിക്കൻ പഠനങ്ങളുടെ പ്രൊഫസറായി.

സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ രാഷ്ട്രീയ വീക്ഷണങ്ങളെയും വോട്ടിംഗ് രീതികളെയും എങ്ങനെ രൂപപ്പെടുത്തുന്നു എന്നതുൾപ്പെടെ അമേരിക്കയിലെ വംശത്തെയും രാഷ്ട്രീയത്തെയും കേന്ദ്രീകരിച്ചാണ് ഡോ. ഗേയുടെ പാഠനങ്ങളും പ്രവർത്തങ്ങളും.

ഹാർവാർഡിന്റെ പ്രവേശനാനുമതി നൽകുന്ന പ്രക്രിയകളിൽ മാറ്റം ആവശ്യമാണ് എന്ന് ഉന്നയിച്ചുകൊണ്ടുള്ള ഒരു കേസ് സുപ്രീം കോടതിയുടെ പരിഗണയിൽ ഉള്ള സാഹചര്യത്തിലാണ് ഡോ. ഗേയുടെ നിയമനം എന്നതും ശ്രദ്ധേയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.