ഉഗാണ്ടയില്‍ രണ്ട് വയസുകാരനെ ജീവനോടെ വിഴുങ്ങി ഹിപ്പപൊട്ടാമസ്; കല്ലെറിഞ്ഞതോടെ പുറത്തേക്കു തുപ്പി

ഉഗാണ്ടയില്‍ രണ്ട് വയസുകാരനെ ജീവനോടെ വിഴുങ്ങി ഹിപ്പപൊട്ടാമസ്; കല്ലെറിഞ്ഞതോടെ പുറത്തേക്കു തുപ്പി

ഉഗാണ്ട: നദിക്കരയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരനെ ജീവനോടെ വിഴുങ്ങിയ ഹിപ്പപ്പൊട്ടാമസ് അല്‍പ്പസമയത്തിന് ശേഷം ജീവനോടെ കുട്ടിയെ തിരിച്ചുതുപ്പി. ഉഗാണ്ടയിലെ കറ്റ്വെ കബറ്റോറോ എന്ന സ്ഥലത്ത് ഞായറാഴ്ചയാണ് ഏവരെയും നടുക്കിയ സംഭവം നടന്നത്. പോള്‍ ഇഗ എന്ന ആണ്‍കുട്ടിയെയാണ് ഹിപ്പപ്പൊട്ടാമസ് വിഴുങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് കണ്ടു നിന്നയാള്‍ ഹിപ്പോക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ തന്നെ പുറത്തേക്ക് തുപ്പുകയായിരുന്നു.

വീടിന് സമീപത്തുള്ള നദിക്കരയിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. പെട്ടെന്ന് നദിയില്‍ നിന്ന് കരയിലേക്ക് കയറിയ ഹിപ്പപ്പൊട്ടാമസ് കുട്ടിയെ മുഴുവനായി തന്റെ വായിലാക്കി. ഇതുകണ്ട് നിന്ന ക്രിസ്പസ് ബഗോന്‍സയെന്ന ആള്‍ ഉടന്‍ തന്നെ ഹിപ്പോക്ക് നേരെ വലിയ കല്ലുകള്‍ വലിച്ചെറിയാന്‍ തുടങ്ങി. ഇതോടെ കുട്ടിയെ ഹിപ്പപ്പൊട്ടാമസ് തിരിച്ചു തുപ്പുകയായിരുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോംഗോയ്ക്കടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയില്‍ കുട്ടി ചികിത്സയിലാണ്. കുട്ടിക്ക് മുന്‍കരുതലായി പേവിഷബാധക്ക് എതിരെയുള്ള റാബിസ് വാക്സിന്‍ നല്‍കി. പിഞ്ചുകുഞ്ഞിനെ ഹിപ്പോ ആക്രമിക്കുന്ന സംഭവം ആദ്യമായാണെന്നും ക്രിസ്പസ് ബാഗൊണ്‍സാ തക്കസമയം ഇടപെട്ടതുകൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടതെന്നും ഉഗാണ്ട പൊലീസ് വ്യക്തമാക്കി.

ആഫ്രിക്കയില്‍ വര്‍ഷം തോറും അഞ്ഞൂറോളം പേര്‍ ഹിപ്പോയുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹിപ്പോയുടെ ആക്രമണം മാരകമാകാനുള്ള സാദ്ധ്യത 29% മുതല്‍ 87% വരെയാണെന്നാണ് ഓക്‌സ്ഫോര്‍ഡ് മെഡിക്കല്‍ കേസ് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.