ജോ ബൈഡന്‍ ഇന്ന് ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കും

ജോ ബൈഡന്‍ ഇന്ന് ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കും

വാഷിങ്ടന്‍ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയ്ല്‍ പറഞ്ഞു. ക്യാബിനറ്റ് അംഗങ്ങളുടെ പേരുകള്‍ നേരിട്ടു ബൈഡന്‍ തന്നെ പ്രഖ്യാപിക്കും. അതുവരെ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് റോണ്‍ അറിയിച്ചു.

എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി കാലഘട്ടത്തിനനുസൃതമായ ഒരു ഗവണ്‍മെന്റിനെയാണ് പ്രഖ്യാപിക്കുക എന്ന് നിയുക്ത പ്രസിഡന്റ് സൂചന നല്‍കിയിട്ടിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഒരു വനിതയെ നിയമിക്കുന്ന സാധ്യതയും തള്ളികളയാനാകില്ല. ക്യാബിനറ്റ് അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അനുമതി ഇതുവരെ വൈറ്റ് ഹൗസില്‍ നിന്നും ലഭിക്കാത്തത് ആശങ്കയുളവാക്കുന്നതാണെന്ന് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

വൈസ്പ്രസിഡന്റും 15 അംഗങ്ങളും ഉൾപ്പെടുന്നതായിരിക്കും ക്യാബിനറ്റ്. 50 സംസ്ഥാനങ്ങളില്‍ നിന്നും പൊതു തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സാക്ഷ്യപത്രം പൂര്‍ണ്ണമായും ഇതുവരെ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു വിവിധ കോടതികളില്‍ കേസ് നിലവിലുള്ളതിനാല്‍, പരമോന്നത കോടതിയുടെ അവസാന തീരുമാനം വരെ കാത്തിരിക്കേണ്ടി വരുമോ എന്ന ആശങ്കയും ഉയരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.