അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ധീരത തെളിയിച്ചു; ഇന്ത്യയുടെ ലക്ഷ്യം ലോക നന്‍മ: രാജ്‌നാഥ് സിങ്

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ധീരത തെളിയിച്ചു; ഇന്ത്യയുടെ ലക്ഷ്യം ലോക നന്‍മ: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനത്തെ എതിര്‍ത്ത ഇന്ത്യന്‍ സൈന്യം ധീരത തെളിയിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗല്‍വാനിലും തവാങ്ങിലും സൈനികര്‍ ധൈര്യവും ശൗര്യവും തെളിയിച്ചു.

ലോകത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പവര്‍ ആവുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മറ്റ് രാജ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു.

ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അരുണാചല്‍ അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പാര്‍ലമെന്റിന്റെ നാലാം ദിവസമായ ഇന്നലെയും ബഹളം തുടര്‍ന്നു. ചര്‍ച്ച അനുവദിക്കാത്തതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ തടസപ്പെടുത്തി. ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയ പ്രതിപക്ഷം അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.