കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും സുരക്ഷാ വീഴ്ച; ഒന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം, രക്ഷപ്പെടുത്തി അമ്മ

കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും സുരക്ഷാ വീഴ്ച; ഒന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം, രക്ഷപ്പെടുത്തി അമ്മ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഒന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ അവസരോചിതമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം.

പുരുഷന്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ വാര്‍ഡില്‍ കയറി ആണ് അജ്ഞാതന്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കുട്ടിയുമായി ഒരാള്‍ പോകുന്നത് കണ്ട അമ്മ ബഹളം വെച്ച് പിന്നാലെ ഓടുകയായിരുന്നു. ഇതോടെയാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

മുഴുവന്‍ സമയവും സുരക്ഷാ ജീവനക്കാരുള്ളതാണ് പുരുഷന്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനമില്ലാത്ത സ്ത്രീകളുടെ ഒബ്സേര്‍വേഷന്‍ വാര്‍ഡ്. ഇവിടേക്കാണ് അജ്ഞാതന്‍ എളുപ്പത്തില്‍ കടന്ന് ചെന്ന് ഒന്നര വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.