വാണിജ്യ വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. 2023 ജനുവരി മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില രണ്ട് ശതമാനം വരെ വര്‍ധിപ്പിക്കും എന്നാണ് കമ്പനി പറയുന്നത്.മോഡലും വേരിയന്റും അനുസരിച്ച് വില വര്‍ധന വ്യത്യസ്തമായിരിക്കും. വാണിജ്യ വാഹനങ്ങളുടെ മുഴുവന്‍ ശ്രേണിയിലും വില വര്‍ധന ബാധകമായിരിക്കും എന്നും കമ്പനി പറയുന്നു.
നിര്‍മ്മാണ ചിലവിലുണ്ടായിരിക്കുന്ന വര്‍ധനയുടെ ഗണ്യമായ ഭാഗം കമ്പനി വഹിച്ചു വരികയാണ്. എന്നാല്‍ മൊത്തം ചെലവിലുണ്ടായിരിക്കുന്ന വര്‍ധനയുടെ സാഹചര്യത്തില്‍ വില വര്‍ധനയുടെ ചെറിയൊരു ഭാരം ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുകയാണന്നും കമ്പനി പറയുന്നു.
അതേസമയം 2023 ജനുവരി മുതല്‍ തങ്ങളുടെ മുഴുവന്‍ പാസഞ്ചര്‍ വാഹന ശ്രേണിയുടെയും വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചരക്ക് വിലയുടെ ആഘാതം നികത്തുന്നതിനും 2023 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് നടപ്പിലാക്കുന്ന കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമാണ് ഈ വര്‍ധനവെന്ന് കാര്‍ നിര്‍മ്മാതാവ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.