കൊച്ചി: കുടിയേറ്റ ചരിത്രം ഉറങ്ങുന്ന മലബാറിൻ്റെ മണ്ണിൽ കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ യുവത്വ൦ താമരശ്ശേരിയുടെ മണ്ണിൽ ഡിസംബർ 30ന് ഒന്നിക്കുന്നു.
മണ്ണിൽ പൊന്നു വിളയിച്ച മുൻഗാമികൾക്ക് അനുയോജ്യരായ പിൻഗാമികൾ ഇന്ന് കാലത്തിൻ്റെ മാറ്റങ്ങളെ ഉൾകൊണ്ട് സഭയ്ക്കും നാടിൻ്റെ നന്മയ്ക്കും വേണ്ടി പോരാടുന്നു. ഏതു പ്രതിസന്ധികളിലു൦ അടിപതറാതെ, എന്തിനെയും മറികടക്കുവാൻ ആർജവമുള്ള യുവജനത മലബാറിൽ വളർന്ന് വന്നു. ക്രൈസ്തവ ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചും, ശബ്ദമില്ലാത്തവന്റെ ശബ്ദമായും, നീതി നിഷേധിക്കപ്പെടുന്നവരെ ചേർത്ത് നിർത്തിയും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള കത്തോലിക്കാ സഭയുടെ ധാർമിക യുവജന പ്രസ്ഥാനത്തിൻ്റെ മുഖമാണ് കെസിവൈഎം മലബാർ മേഖല.
കെസിവൈഎം ൻ്റെ ചരിത്രത്തിലെ സമരപോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മലബാറിൻ്റെ മണ്ണിൽ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തിൽ മലബാർ യുവജന സംഗമം നടത്തപ്പെടുന്നു. മലബാർ മേഖലയിലെ 6 രൂപതകളിലെ 5000 കരുത്തരായ യുവജനങ്ങൾ താമരശ്ശേരിയുടെ മണ്ണിൽ ഡിസംബർ 30ന് ഒന്നിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26