ചങ്ങനാശ്ശേരി: മാതാപിതാക്കളെ അ നുധാവനം ചെയ്യുന്ന ഒരു ശൈലിയിലേക്ക് മാതൃവേദി പിതൃവേദി ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു എന്ന് ചങ്ങനാശ്ശേരിയിൽ നടന്ന അതിരൂപത മാത്യവേദി പിതൃവേദി യുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മാർ തോമസ് തറയിൽ.
അതിരൂപത, ഫൊറോന ,യൂണിറ്റ് സമിതിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതിനോടൊപ്പം മാതൃവേദി പിതൃവേദി പ്രസ്ഥാനത്തിൽ പങ്കാളിയാവുന്നത് അഭിമാനമായി കരുതണമെന്നും ബിഷപ്പ് പറഞ്ഞു .
സാമ്പത്തിക അച്ചടക്കത്തിൻ്റെ ആവശ്യകത എല്ലാ മേഖലയിലും ബോധ്യമാക്കുവാനും അതിന് മാതൃക നല്കുവാനും പ്രസ്ഥാനത്തിനാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതാപിതാക്കളുടെ പ്രാർത്ഥനകളും നീതിപൂർവ്വമായ മാതൃകകളും അനു ഗ്രഹങ്ങളുമാണ് മക്കൾക്ക് മുതൽകൂട്ടാവുകയെന്ന് സംവിധായകനും അഭിനേതാവുമായ ജോണി ആൻ്റണി മികച്ച ഫൊറോന കൾക്കും യൂണിറ്റുകൾക്കുമുള്ള സമ്മാനദാനം നിർവ്വഹിച്ചുകൊണ്ട് പറയുകയുണ്ടായി.
അതിരൂപത പിതൃവേദി പ്രസിഡൻ്റ് എ പി തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ആമുഖ സന്ദേശം നല്കി. .മാതൃവേദി അതിരൂപത പ്രസിഡൻ്റ് ആൻസി മാത്യു സ്വാഗതവും അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ബിജോ ഇരുപ്പക്കാട്ട് നന്ദിയും രേഖപ്പെടുത്തി.
കത്തീഡ്രൽ അസിസ്റ്റൻറ് വികാരി ഫാ.റ്റോബി പുളിക്കാശ്ശേരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡൊമിനിക് ജോസഫ് എന്നിവർ ആശംസകൾ നേർന്നു. അതിരൂപത ആ നിമേറ്റർ സിസ്റ്റർ ജോബിൻ എഫ്.സി.സി പ്രാർത്ഥനക്ക് നേതൃത്വം നല്കി.
ജീവകാരുണ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിയ യൂണിറ്റുകളെ ആദരിച്ചു. അതിരൂപത തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളുടെ അവതരണവും ഇതോടനുബന്ധിച്ച് നടന്നു.
അതിരൂപത ഭാരവാഹികളായ റ്റെസി വർഗ്ഗീസ്, ജിനോദ് എബ്രഹാം, ബിൻസി മാത്യു ,ജോയി പാറപ്പുറം, ജോൺ പോൾ, ജസി സോണി, ജോജോ എതിരേറ്റ്, ജോസഫ് വർഗീസ്, രേഷ്മ ജോൺസൺ, ബീനാ ജോസ്, ലൂസി എം ജെ, റ്റെസി സെബാസ്റ്റ്യൻ എന്നിവർ സമ്മേ ളനത്തിന് നേതൃത്വം നല്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.