മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കം പരിശോധിക്കും: മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കം പരിശോധിക്കും: മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ഭോപ്പാല്‍: സംസ്ഥാനത്തെ ചില മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കം പരിശോധിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. മദ്രസകളിലെ വായനാ സാമഗ്രികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുമെന്നും നരോത്തം മിശ്ര അറിയിച്ചു. ഭോപ്പാലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ചില മദ്രസകളിലെ ആക്ഷേപകരമായ അധ്യാപനവുമായി ബന്ധപ്പെട്ട വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മദ്രസകളിലെ വായനാ സാമഗ്രികള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും. മദ്രസകളില്‍ പഠിപ്പിക്കുന്ന പാഠ്യപദ്ധതിയില്‍ ഇനിയും എത്രത്തോളം മെച്ചപ്പെടണമെന്നതും ഇതില്‍ നിന്ന് മനസിലാകുമെന്ന് നരോത്തം മിശ്ര പറഞ്ഞു.

അടുത്തിടെ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചില മദ്രസകളില്‍ നടത്തിയ അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അവിടെ പഠിപ്പിക്കുന്ന ചില സാമഗ്രികള്‍ ആക്ഷേപകരമാണെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ വിവാദ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.