'ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അന്തിമ രേഖയല്ല; കോടതി മുമ്പാകെ കുറ്റമറ്റ റിപ്പോര്‍ട്ട് സമര്‍പ്പിക്കും: മുഖ്യമന്ത്രി

'ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അന്തിമ രേഖയല്ല; കോടതി മുമ്പാകെ കുറ്റമറ്റ റിപ്പോര്‍ട്ട് സമര്‍പ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫര്‍സോണ്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അന്തിമ രേഖയല്ല. കൂടുതല്‍ വ്യക്തത വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും പിണറായി പറഞ്ഞു.

ഓരോ പ്രദേശത്തെയും പ്രത്യേകത മനസിലാക്കാന്‍ വിദഗ്ദ സമിതിയെ വച്ചു. അതിന്റെ തലപ്പത്ത് ആര്‍ക്കും പരാതിയില്ലാത്ത ജസ്റ്റിസ് രാധാകൃഷ്ണന്‍ തോട്ടത്തിലിനെയാണ് വച്ചത്. നേരത്തെ ഒഴിഞ്ഞു പോയ കാര്യങ്ങള്‍ പൂര്‍ണമായി കണ്ടെത്തും.

ജനവാസ കേന്ദ്രങ്ങളില്‍ സാധാരണ ജീവിതം നയിക്കാനാകണം.കോടതി വിധിയില്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കേന്ദ്ര സര്‍ക്കാരിന് ആവുന്നത് അവരും ചെയ്യണം. അതിന്റെ ഭാഗമായ നടപടികള്‍ നടന്നു വരികയാണ്. പരാതികള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്.

ഇതിനായി വാര്‍ഡ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം നടക്കുന്നു. കുറ്റമറ്റ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കും. ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങള്‍ നടക്കുന്നു. അതിന് പിന്നില്‍ വ്യക്തമായ ഉദ്ദേശമുണ്ട്. അവരുടെ ഉദ്ദേശമനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.