മാന്നാനം: മലയാളലിപി അച്ചുവാർത്ത് അച്ചടിച്ച ആദ്യ സമ്പൂർണ്ണ മലയാളപുസ്തകമായ സംക്ഷേപവേദാർത്ഥം ഇറങ്ങിയതിന്റെ 250-ാം വാർഷികം ആണ് 2022. മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സിന്റെ പ്രഥമ കൃതി ജ്ഞാനപീയുഷം പ്രസിദ്ധീകൃതമായതിന്റെ 175-ാം വാർഷികവും, അതു സംബന്ധിച്ച് ഒരു പൊതുപരിപാടിയും മാന്നാനം സെന്റ് കുര്യാക്കോസ് എലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസർച്ച് സെന്ററും ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും മാന്നാനം കെ. ഇ കോളേജും സംയുക്തമായി 21/12/2022 ബുധനാഴ്ച സംഘടിപ്പിക്കുന്നു.
പുസ്തക ചരിത്രകാരനായ പി കെ രാജശേഖരൻ, ചങ്ങനാശ്ശേരി എസ് ബി കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. ജോസഫ് സ്കറിയ, ഹരിതം ബുക്സ് സബ് എഡിറ്റർ മാത്യു ആന്റണി, സി. എം. ഐ തിരുവന്തപുരം പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, പ്രൊഫ. ഡോ. കെ എസ് മാത്യു (പ്രസിഡന്റ്, അസോസിയേഷൻ ഓഫ് കാത്തലിക്ക് ഹിസ്റ്റോറിയൻസ് ഓഫ് ഇന്ത്യ, ചരിത്ര വിഭാഗ മുൻമേധാവി- പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി), മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലക്കൽ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നു.
സംക്ഷേപവേദാർത്ഥമടക്കം ഇതുമായി ബന്ധപ്പെട്ട പൗരാണിക ഗ്രന്ഥങ്ങളുടെ എക്സിബിഷനും പരിപാടിയുടെ ഭാഗമായിരിക്കും.
താൽപര്യമുള്ളവർ പങ്കെടുക്കുമല്ലോ. സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ നേരത്തെ പേര്, അഡ്രസ്, കോൺടാക്ട് നമ്പർ സഹിതം രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 8289998237
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26