ദോഹ: ലോക ഫുട്ബാളിന്റെ ആതിഥേയത്വം ഖത്തര്‍ അടുത്ത അവകാശികള്‍ക്ക് കൈമാറി. 2026ല്‍ സംയുക്ത ആതിഥേയത്വം വഹിക്കുന്ന കാനഡ, മെക്‌സികോ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ സമാപിച്ച ഫൈനലിനു പിന്നാലെ ഔദ്യോഗിക പന്ത് കൈമാറുകയായിരുന്നു.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആല്‍ഥാനി എന്നിവരില്‍നിന്നും കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ ഖബ്ര, മെക്സിക്കന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യോന്‍ ഡി ലുയിസ, യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് എന്നിവര്‍ ആതിഥേയത്വം ഏറ്റുവാങ്ങി.
ഒരുപാട് സവിശേഷതകളോടെയായിരിക്കും 2026 ലോകകപ്പിന് മൂന്ന് രാജ്യങ്ങള്‍ ആതിഥ്യം വഹിക്കുന്നത്. ടീമുകളുടെ എണ്ണം 32 നിന്നും 48 ലക്ക് ഉയരുകയും ആതിഥേയത്വം മൂന്ന് രാജ്യങ്ങള്‍ പങ്കിടുകയും ചെയ്യുന്നത് തന്നെ ഏറ്റവും ശ്രദ്ധേയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.