'പാര്‍ട്ടിക്കാര്‍ ഇരുപത്തിയഞ്ചെങ്കിലും വാങ്ങും; അവരുടേത് മാത്രമേ എടുക്കൂ': ടൈറ്റാനിയം കേസില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

'പാര്‍ട്ടിക്കാര്‍ ഇരുപത്തിയഞ്ചെങ്കിലും വാങ്ങും; അവരുടേത് മാത്രമേ എടുക്കൂ': ടൈറ്റാനിയം കേസില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്. പണം തട്ടിയെന്ന് കാണിച്ച് ഉദ്യോഗാര്‍ത്ഥി നല്‍കിയ പരാതിയില്‍ അമരവിള എല്‍.പി സ്‌കൂളിലെ അറബിക് അധ്യാപകനായ ഷംനാദിനെതിരെയും പൂജപ്പുര പൊലീസ് കേസെടുത്തു. ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പന്ത്രണ്ട് ലക്ഷം തട്ടിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

അതേസമയം, ഉദ്യോഗാര്‍ത്ഥിയോട് കേസിലെ പ്രതളകളായ ശ്യാംലാലും, പ്രേംകുമാറും സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. ഈ ഉദ്യോഗാര്‍ത്ഥിയോട് പണം വാങ്ങിയത് ഷംനാദാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൂന്ന് തവണയായിട്ടാണ് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയത്.
'സംഗതി ക്ലോസ് ചെയ്യാന്‍ പോകുകയാണ്. ലിസ്റ്റ് ഇടാന്‍ വേണ്ടി. ആദ്യത്തെ നൂറില്‍ തന്നെ കയറ്റാനാണ്. താമസിക്കണ്ടെന്ന് ഞാന്‍ പറഞ്ഞു. അതിനിടയില്‍ പാര്‍ട്ടിക്കാര്‍ കൊണ്ടുകൊടുത്താല്‍ അവരുടേത് മാത്രമേ എടുക്കൂ. അവര്‍ നമ്മള്‍ വാങ്ങിന്നത്രയൊന്നുമല്ല കുറഞ്ഞത് ഇരുപത്തിയഞ്ചെങ്കിലും വാങ്ങിക്കും. നമ്മുടേത് നേരിട്ട് ആയോണ്ടാണ് എമൗണ്ട് കുറവ്'- എന്നാണ് പ്രേംകുമാറിന്റെ ഫോണ്‍ സംഭാഷണം.

കേസിലെ മൂന്നാം പ്രതിയാണ് പ്രേംകുമാര്‍. ഇയാള്‍ താമസിച്ചിരുന്ന പൂജപ്പുര വട്ടവിളയിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ തെളിവുകള്‍ പലതും കത്തിച്ച നിലയില്‍ കണ്ടെത്തി. കത്താതെ അവശേഷിച്ച ചില ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.