ജോഡോ യാത്രയ്ക്കിടെ സച്ചിനും ഗെലോട്ടുമായി രാഹുലിന്റെ കൂടിക്കാഴ്ച; പോരിന് പരിഹാരമുണ്ടാകുമെന്ന് സൂചന

ജോഡോ യാത്രയ്ക്കിടെ സച്ചിനും ഗെലോട്ടുമായി രാഹുലിന്റെ കൂടിക്കാഴ്ച; പോരിന് പരിഹാരമുണ്ടാകുമെന്ന് സൂചന

ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തിന് പരിഹാരമാകുന്നുവെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി. ഇരു ചേരികളിലായി നിന്ന് പോരടിക്കുന്ന അശോക് ഗെലോട്ടുമായും സച്ചിന്‍ പൈലറ്റുമായും തിങ്കളാഴ്ച രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനു പിന്നാലെ സച്ചിനും ഗലോട്ടും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശുഭവാര്‍ത്ത ഉടന്‍ വരുമെന്നായിരുന്നു രാഹുലിന്റെ മറുപടി.

അടുത്ത വര്‍ഷമാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരുനേതാക്കന്മാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.

രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര നിലവില്‍ രാജസ്ഥാനിലൂടെയാണ് കടന്നു പോകുന്നത്. ആള്‍വാറില്‍ വെച്ചാണ് സച്ചിനും ഗെലോട്ടുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.