നാല് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം; കരുത്തു തെളിയിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും

നാല് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം; കരുത്തു തെളിയിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പിനു മുമ്പ് നാല് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടി ശക്തി തെളിയിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും. ത്രിപുര, മേഘാലയ, മിസോറം, നാഗാലാന്റ് സംസ്ഥാനങ്ങളാണ് 2023ല്‍ നിയമ സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഗുജറാത്തിലെ വന്‍ വിജയം ഇവിടങ്ങളില്‍ ആവര്‍ത്തിക്കാനുള്ള പദ്ധതികളാണ് ബിജെപി തയാറാക്കുന്നത്.

കഴിഞ്ഞ ദിവസം മേഘാലയയിലെ ഷില്ലോങ്ങില്‍ നടന്ന നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത പ്രധാനമന്ത്രി ത്രിപുരയില്‍ 4,350 കോടി രൂപയുടെ സുപ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ആഭ്യന്തര മന്ത്രിയും ഷില്ലോങ്ങില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടിയാണ് ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചത്. 60 അംഗ നിയമസഭയില്‍ ബിജെപിയും എതിര്‍ കക്ഷിയും തമ്മിലുള്ള വോട്ട് വ്യത്യാസം രണ്ട് ശതമാനത്തില്‍ താഴെ മാത്രമായിരുന്നു.

ബിപ്ലബ് ദേബിന് പകരം സംസ്ഥാനത്ത് മണിക് സാഹയെ മുഖ്യമന്ത്രിയാക്കി. ഭരണ വിരുദ്ധതയെ പരാജയപ്പെടുത്താന്‍ ബിജെപി മറ്റ് പല സംസ്ഥാനങ്ങളിലും പ്രയോഗിച്ച തന്ത്രമാണിത്. തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി 30 പാനലുകള്‍ രൂപീകരിച്ച് പാര്‍ട്ടി സംസ്ഥാന തലത്തില്‍ സംഘടനയെ അടുത്തിടെ പുനഃസ്ഥാപിക്കുകയും ചെയ്തു.

കോണ്‍ഗ്രസ്, ഇടതുപക്ഷം, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എന്നിവയ്ക്ക് പുറമേ, ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലില്‍ (ടിടിഎഎഡിസി) വന്‍ വിജയം നേടിയ ടിപ്ര മോതയില്‍ നിന്നും ബിജെപി ഭീഷണി നേരിടുന്നുണ്ട്. 2018ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയം നേടിയിരുന്നുവെങ്കിലും 60 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടാനായില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസും മേഘാലയയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.

2018 നാഗാലാന്‍ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി (എന്‍ഡിപിപി) ബിജെപി സഖ്യത്തിലേര്‍പ്പെടുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 2023ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും മറ്റ് 40 മണ്ഡലങ്ങളില്‍ എന്‍ഡിപിപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനുമാണ് ബിജെപി പദ്ധതിയിടുന്നത്.

2023ലെ തിരഞ്ഞെടുപ്പില്‍ മിസോറാമിലെ 40 നിയമസഭാ സീറ്റുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് ഈ വര്‍ഷം ഒക്ടോബറില്‍ മിസോറം ബിജെപി അധ്യക്ഷന്‍ വന്‍ലാല്‍മുക പ്രഖ്യാപിച്ചിരുന്നു. നിലവില്‍ മിസോ നാഷണല്‍ ഫ്രണ്ട് സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40ല്‍ 26 സീറ്റും സോറംതംഗയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേടി കോണ്‍ഗ്രസിനെ അഞ്ച് സീറ്റിലേക്ക് ഒതുക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.