ലണ്ടൻ: യേശുവിന്റെ ബാല്യകാല വസതിയായ സ്ഥലത്താണ് നസ്രത്ത് നഗരത്തിലെ ഒരു കോൺവെന്റ് സ്ഥിതി ചെയ്യുന്നത് എന്ന് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ റീഡിംഗ് സർവകലാശാലയിലെ പ്രൊഫ. കെൻ ഡാർക്ക് അവകാശപ്പെട്ടു.
1930 കളിൽ ഇത് ജോസഫിന്റെ ഭവനം എന്ന വാദം ഗവേഷകർ നിഷേധിച്ചിരുന്നു. എന്നാൽ 14 വർഷത്തെ പഠനങ്ങളുടെയും സൈറ്റിലെ ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഡാർക്ക് പറയുന്നു; " ഒന്നാം നൂറ്റാണ്ടിലെ ഒരു വീടിനു മുകളിലാണ് കോൺവെന്റ് നിലകൊള്ളുന്നത്, അത് യേശു വളർന്ന സ്ഥലത്താണെന്ന് കരുതപ്പെടുന്നു" നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ വീട് ഭാഗികമായി ചുണ്ണാമ്പുകല്ലുള്ള ഒരു കുന്നിൻമുകളിലാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ പ്രകൃതിദത്ത ഗുഹയുടെ ഭാഗങ്ങളും വീടിനുള്ളിലുണ്ട്. “ദി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് കോൺവെന്റ്: റോമൻ കാലഘട്ടം, മധ്യ നസ്രത്തിലെ ബൈസന്റൈൻ, ക്രൂസേഡർ സൈറ്റ് ” എന്ന പുതിയ പുസ്തകത്തിൽ ഡാർക്ക് തന്റെ വാദഗതികൾ വ്യക്തമായിക്കിയിട്ടുണ്ട്.
വീടിനെക്കുറിച്ചുള്ള പഠനത്തിൽ, പാറയുടെ ഘടനയെക്കുറിച്ചുള്ള മികച്ച ധാരണയും , കരകൗശല വൈദഗ്ധ്യവും ഒന്ന് ചേർന്ന നിർമ്മിതിയാണ് ആ വീടെന്നു മനസിലാക്കാൻ പറ്റും. അദ്ദേഹം പറയുന്നു, അത് ഒരു 'ടെക്റ്റൺ' നിർമ്മിച്ചതിനോട് യോജിക്കും- ജോസഫിന്റെ തൊഴിലിനെക്കുറിച്ചുള്ള യഥാർത്ഥ ഗ്രീക്ക് പദമാണ് 'ടെക്റ്റൺ'.
നാലാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ക്രിസ്ത്യൻ മതത്തെ കോൺസ്റ്റന്റൈനിന്റെ കീഴിലുള്ള ഭരണകൂട മതമായി സ്വീകരിച്ചപ്പോൾ കുന്നിൻമുകളിൽ ഗുഹാ ദൈവാലയം നിർമ്മിച്ചതായും ഡാർക്കിന്റെ ഗവേഷണം വെളിപ്പെടുത്തുന്നു. ഈ സ്ഥലത്ത് ആദ്യത്തെ ദൈവാലയം പണിതപ്പോൾ ഒന്നാം നൂറ്റാണ്ടിലെ വീടിന്റെ ചരിത്രത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് ആണോ ദൈവാലയം പണിയപ്പെട്ടത് എന്ന് അദ്ദേഹം തന്റെ പുസ്തകത്തിൽ പരിശോധിക്കുന്നു.
ഈ സ്ഥലത്തെ ആദ്യത്തെ കണ്ടെത്തലുകൾ 1880 കളിലാണ് ഉണ്ടായത് . പിന്നീട് 1930 വരെയുള്ള ഉത്ഖനനത്തിലൂടെ കൂടുതൽ തെളിവുകൾ ലഭിച്ചു . ഡാർക്ക് 2006 ലാണ് തന്റെ ഗവേഷണം ആരംഭിച്ചത്. ഒന്നാം നൂറ്റാണ്ടിലെ ഈ ഭവനം ജോസെഫിന്റെ വീടാകുവാൻ സാദ്ധ്യത ഉണ്ട് എന്ന് വാദിച്ചുകൊണ്ടു ഡാർക്ക് അഞ്ചു വർഷം മുൻപ് ലേഖനം എഴുതിയിരുന്നു . തുടർന്നുള്ള പഠനത്തിൽ ഈ ഭവനം ഒന്നാം നൂറ്റാണ്ടിലെ വാസ സ്ഥലമായിരുന്നു എന്ന് തെളിഞ്ഞു വന്നു .
ഈശോയുടെ ബാല്യകാലത്തെക്കുറിച്ച് സുവിശേഷങ്ങൾ വളരെ കുറച്ച് മാത്രമേ പറയുന്നുള്ളു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.