ഇരിട്ടി: തലശ്ശേരി അതിരൂപത കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് സന്ദേശ യാത്രയും മെഗാ പാപ്പാ സംഗമവും ഇരിട്ടിയിൽ നടത്തി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ ചിത്രീകരിച്ചുകൊണ്ട് ദൃശ്യാവിഷ്കാരമുണ്ടായിരുന്നു. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പാപ്പാമാർ ക്രിസ്തുമസ് കരോൾ ഗാനത്തിന് നൃത്തച്ചുവടുകൾ വെച്ചു. പുതിയപാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച ഈ സന്ദേശ മഹാറാലി തലശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം ഫ്ളാഗ് ഓഫ് ചെയ്തു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ക്രിസ്തുമസ് സന്ദേശം നൽകി. ദൈവം മനുഷ്യനായി ജനിച്ചതാണ് ക്രിസ്തുവിന്റെ തിരുപ്പിറവിയെന്നും ദൈവത്തെ കാണാൻ മനുഷ്യമുഖത്തേക്ക് നോക്കിയാൽ മതിയെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26