ജപ്പാനിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഒരു ദിവസം രണ്ട് ലക്ഷത്തിലേറെ രോഗികള്‍

 ജപ്പാനിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു;  ഒരു ദിവസം  രണ്ട് ലക്ഷത്തിലേറെ  രോഗികള്‍

ടോക്കിയോ: ജപ്പാനിലും കോവിഡ് തരംഗം ആഞ്ഞടിക്കുന്നു. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് ശേഷം രാജ്യത്ത് ഒരു ദിവസം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകകള്‍ പ്രകാരം ഒരാഴ്ച മുമ്പ് പതിനാറായിരത്തിലധികം കേസുകള്‍ വരെയാണ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ടോക്കിയോ നഗരത്തില്‍ മാത്രം 21,186 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നഗരത്തില്‍ മാത്രം രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കുന്നത്. 20 പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

തീവ്രപരിചരണ വിഭാഗത്തിലോ, മെഡിക്കല്‍ കെയര്‍ സെന്ററുകളിലോ തുടരേണ്ടുന്ന രോഗികളുടെ എണ്ണവും ക്രമാതീതമായി കൂടുകയാണ്. ജപ്പാനിലെ മറ്റ് മേഖലകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 530 പേര്‍ ഗുരുതരാവസ്ഥിയലാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.