വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം: ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി; പുതിയ മാര്‍ഗ നിര്‍ദേശം ഇങ്ങനെ

വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം: ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി; പുതിയ മാര്‍ഗ നിര്‍ദേശം ഇങ്ങനെ

കൊച്ചി: വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. രാത്രി 9.30 ന് ശേഷം ഹോസ്റ്റലില്‍ നിന്നും ക്യാമ്പസിലേയ്ക്ക് പോകാന്‍ വാര്‍ഡന്റെ അനുമതി മതിയാകും. എന്നാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങാന്‍ രക്ഷകര്‍ത്താക്കളുടെ അനുമതി വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
സമയ നിയന്ത്രണം സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ ആരോഗ്യ സര്‍വകലാശാല സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു.

18 വയസില്‍ വിദ്യാര്‍ഥികള്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം തേടുന്നത് സമൂഹത്തിന് ഗുണകരമല്ലെന്നും 25 വയസിലാണ് വിദ്യാര്‍ഥികളുടെ മാനസിക വികാസം പൂര്‍ത്തിയാകുകയെന്നുമാണ് ആരോഗ്യ സര്‍വകലാശാല കോടതിയെ അറിയിച്ചത്.

അതേസമയം ഹര്‍ജിക്കാര്‍ പുതിയ ചിന്താഗതിയ്ക്ക് പ്രേരണയായെന്നും കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.