മാനന്തവാടി: സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, സന്ദേശമാണ് ഓരോ ക്രിസ്തുമസും പകർന്ന് നൽകുന്നതെന്ന് സ്ഥാപന മാനേജിങ്ങ് ഡയറക്ടർ അനീഷ് എവി പറഞ്ഞു. ക്രിസ്തു പകുത്ത് നൽകിയ നന്മയും, സ്നേഹവും, സഹജീവികളോടുള്ള കരുണയുമെല്ലാം കൂടി ചേരുമ്പോൾ മാത്രമേ ക്രിസ്തുമസ് ആഘോഷങ്ങൾ പൂർണ്ണമാകുകയുള്ളൂ എന്നദ്ദേഹം കൂട്ടി ചേർത്തു. സ്ഥാപനത്തിന്റെ ഭാഗമായ എല്ലാവരും ജാതി മത ഭേദ മന്യേ ആഘോഷങ്ങളിൽ പങ്കുചേർന്നത് ഇന്നേ ദിവസത്തിന്റെ മാറ്റ് കൂട്ടി. കലാ പരിപാടികൾ അവതരിപ്പിച്ചും, വിവിധ ഗെയിമുകൾ സംഘടിപ്പിച്ചും, കേക്ക് മുറിച്ചുമെല്ലാമാണ് ആഘോഷങ്ങൾ നടത്തിയത്.
സ്ഥാപന മേധാവി അനീഷ് എവി അധ്യക്ഷത വഹിച്ച പരിപാടിയിൽ ടിനുമോൻ തോമസ് സ്വാഗതം ആശംസിക്കുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു. അഡ്മിനിസ്‌ട്രേറ്റർ സഞ്ചു ജോണി, പ്രോഗ്രാം കൺവീനറും, അധ്യാപികയുമായ സാറ്റി, അധ്യാപികയായ നിമ്മി, എന്നിവർ ക്രിസ്തുമസ് ആശംസകൾ നേർന്ന് സംസാരിച്ചു. കരോൾ ഗാനങ്ങൾ, സംഘ നൃത്തങ്ങൾ, എന്നിങ്ങനെയുള്ള പരിപാടികളാൽ സമ്പന്നമായിരുന്നു ക്രിസ്തുമസ് ആഘോഷം. സ്ഥാപനത്തിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥിനി വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.