കൊച്ചി മെട്രോയിലെ രാത്രികാല നിരക്കിളവ് സമയത്തില്‍ മാറ്റം; ഒരു മണിക്കൂര്‍ പിന്നോട്ടാക്കി

കൊച്ചി മെട്രോയിലെ രാത്രികാല നിരക്കിളവ് സമയത്തില്‍ മാറ്റം; ഒരു മണിക്കൂര്‍ പിന്നോട്ടാക്കി

കൊച്ചി: ടിക്കറ്റ് നിരക്കിലെ രാത്രികാല നിരക്കിളവില്‍ മാറ്റം വരുത്തി കൊച്ചി മെട്രോ.
യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കാനായി തിരക്ക് കുറഞ്ഞ സമയത്ത് അനുവദിച്ച ടിക്കറ്റ് നിരക്കിളവിന്റെ സമയം വെട്ടിക്കുറച്ചു. രാത്രി എട്ടുമുതല്‍ എന്നത് ഒമ്പത് മുതലാക്കിയാണ് നിരക്കിളവിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തിയത്.

രാവിലെ ആറുമുതല്‍ എട്ടുവരെയും രാത്രി എട്ടുമുതല്‍ 11 വരെയുമാണ് ഇതുവരെ പകുതിനിരക്കില്‍ യാത്ര ചെയ്യാമായിരുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് വ്യാഴം മുതല്‍ രാത്രിയിലെ യാത്രാനിരക്കിളവ് ഒമ്പതു മുതലാക്കിയത്.

രാവിലത്തെ സമയത്തില്‍ മാറ്റമില്ല. രാത്രി എട്ടിനുശേഷം അനുവദിച്ചിരുന്ന 50 ശതമാനം നിരക്കിളവ് കൂടുതല്‍ യാത്രികരെ മെട്രോയിലേക്ക് ആകര്‍ഷിച്ച ആനുകൂല്യമായിരുന്നു. ഇളവുസമയം കുറച്ചത് സ്ഥിരം യാത്രികര്‍പോലും ടിക്കറ്റ് കൗണ്ടറില്‍ എത്തിയപ്പോഴാണ് അറിഞ്ഞത്.

ട്രെയിനിനുള്ളിലെ ഡിസ്പ്ലേയിലൂടെയാണ് വിവരമറിഞ്ഞതെന്ന് സീസണ്‍ ടിക്കറ്റും കൊച്ചി വണ്‍ കാര്‍ഡും ഉപയോഗിക്കുന്നവര്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ ഫെയ്സ്ബുക്ക് പേജില്‍മാത്രമാണ് ഈ വിവരം പരസ്യപ്പെടുത്തിയിരുന്നത്.

അതിലും രാത്രിസമയം ദീര്‍ഘിപ്പിച്ച വിവരം പ്രത്യേകം പറഞ്ഞിട്ടില്ല. രാവിലെ ആറുമുതല്‍ എട്ടുവരെയും രാത്രി ഒമ്പതുമുതല്‍ 11 വരെയും 50 ശതമാനം ഇളവ് ലഭിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.