പുതുവത്സരം, ജലഗതാഗതത്തില്‍ ആഘോഷമൊരുക്കി ആർടിഎ

പുതുവത്സരം, ജലഗതാഗതത്തില്‍ ആഘോഷമൊരുക്കി ആർടിഎ

ദുബായ്: പുതുവത്സര ദിനാഘോഷങ്ങള്‍ക്ക് സജ്ജമായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നി ഗതാഗത മാർഗങ്ങളിലിരുന്നുകൊണ്ട് വെടിക്കെട്ട് ആസ്വദിച്ച് പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുക്കാന്‍ സൗകര്യമൊരുക്കുകയാണ് ആർടിഎ. ദുബായ് ഫെറി റൈഡുകൾ പുതുവത്സര തലേന്ന് രാത്രി 10:00 നും 10:30 നും ഇടയിൽ ആരംഭിച്ച് പുലർച്ചെ 01:30 വരെ (അടുത്ത ദിവസം) തുടരും.

വാട്ടർ ടാക്സി, അബ്ര ട്രിപ്പുകൾ രാത്രി 10:00 നും 10:30 നും ഇടയിൽ ആരംഭിച്ച് പുലർച്ചെ 01:30 ന് (അടുത്ത ദിവസം) അവസാനിക്കും. അബ്രയുടെയും വാട്ടർ ടാക്‌സിയുടെയും യാത്ര മറീന മാൾ സ്റ്റേഷനിൽ നിന്ന് (ദുബായ് മറീന) ആരംഭിക്കും.അബ്ര നിരക്ക് ഒരാൾക്ക് 125 ദിർഹവും 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യവുമാണ്. 2 മുതല്‍ 10 വയസുവരെയുളള കുട്ടികള്‍ക്ക് 50 ശതമാനം ഇളവും ലഭിക്കും. സില്‍വർ ക്ലാസിന് 300 ദിർഹവും ഗോള്‍ഡ് ക്ലാസിന് 450 ദിർഹവുമാണ് നിരക്ക്. മുഴുവൻ വാട്ടർ ടാക്‌സിയും ബുക്ക് ചെയ്യുന്നതിന് 3000 ദിർഹമാണ് നിരക്ക്.

അൽ ജദ്ദഫ്, അൽ ഫഹിദി. അൽ ഗുബൈബ മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് മുതിർന്നവർക്ക് 125 ദിർഹം നിരക്കിൽ അബ്ര യാത്ര ആരംഭിക്കാം. 8009090 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച് സൗകര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം.ബുർജ് ഖലീഫയടക്കമുളള നഗരത്തിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലെല്ലാം പുതുവത്സരത്തെ വരവേറ്റ് വെടിക്കെട്ട് നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.