അബുദബി: എമിറേറ്റിലെ ഫ്ളാറ്റുകളിലും വില്ലകളിലുമെല്ലാം അനുവദിച്ച രീതിയില്‍ മാത്രമെ താമസം പാടുളളൂവെന്ന് ഓർമ്മപ്പെടുത്തി അബുദബി മുനിസിപ്പാലിറ്റിയും ഗതാഗതവകുപ്പും. അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നുണ്ടെങ്കില്‍ പിഴ ചുമത്തും.ഇതേ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം എന്ന ബോധവല്‍ക്കരണ ക്യാംപെയിനും എമിറേറ്റില്‍ ആരംഭിച്ചിട്ടുണ്ട്.
2023 ആദ്യ പാദത്തില്‍ താമസമേഖലകളില്‍ പരിശോധനകളുണ്ടാകും. 2019 ലെ 8-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും സ്വത്തുക്കളുടെയും റെസിഡൻഷ്യൽ യൂണിറ്റുകളുടെയും ഒക്യുപ്പൻസി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്താവുന്നതാണെന്നും അധികൃതർ അറിയിച്ചു.എമിറേറ്റിലെ ജീവിത നിലവാരം ഉയർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ക്യാംപെയിന്‍ നടത്തുന്നത്. എമിറേറ്റിലെ മൂന്നു മുനിസിപ്പാലിറ്റികളിലെയും ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക.
ഓരോ ഫ്ളാറ്റിലും വില്ലകളിലും മറ്റ് താമസ മേഖലകളിലും നിശ്ചിത എണ്ണം ആളുകളെ മാത്രം താമസിപ്പിച്ച് നിയമം അനുസരിക്കണമെന്ന് അധികൃതർ പൗരന്മാരോടും റിയൽ എസ്റ്റേറ്റ് ഉടമകളോടും ബിസിനസുകാരോടും ആവശ്യപ്പെട്ടു. നിയമലംഘനം റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരാഴ്ചക്കുള്ളിൽ നിയമലംഘകന് ‘തമ്മ്’ പ്ലാറ്റ്ഫോം വഴി പരാതി സമർപ്പിക്കാൻ സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. മാനുഷിക പരിഗണന ഉറപ്പാക്കാനാണ് ഇത്. നിയമം ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ 800555 എന്ന നമ്പറില്‍ വിളിച്ചറിയിക്കാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.