വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളെ പുരധി വസിപ്പിക്കാന്‍ 400 ഫ്‌ളാറ്റുകള്‍; 81 കോടി അനുവദിച്ചു

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളെ പുരധി വസിപ്പിക്കാന്‍ 400 ഫ്‌ളാറ്റുകള്‍; 81 കോടി അനുവദിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി 400 ഫ്‌ളാറ്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായ മുട്ടത്തറ വില്ലേജിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനാണ് ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുന്നത്.

ഇതിനായി 81 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായാണ് ഫ്‌ളാറ്റ് നിര്‍മാണം നടപ്പിലാവുക. 284 കുടുംബങ്ങള്‍ക്കാണ് ഇതു വഴി വീടൊരുങ്ങുന്നത്. വിഴിഞ്ഞം സമരത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.