"ഉണ്ണീശോയ്ക്കൊപ്പം"


താരകൾ പുഞ്ചിരിച്ചൊരാ നീലരാവിൽ
വാനം ഹിമഹാരമേന്തിയാ പുണ്യരാവിൽ
മാലാഖവൃന്തം കാവലിരുന്നൊരാ പാവന
സന്ധ്യയിൽ വന്നണഞ്ഞീശോ എൻ സ്വന്തമായ്,
നിർമ്മലസ്നേഹമായ്

                                                                     (താരകൾ)

പൈതലെൻ മാറിൽ ചായുന്ന നേരം
ഒഴുകുന്നു ഞാനൊരു സ്നേഹനദിയായ്
കുഞ്ഞിളം കരങ്ങളിൽ മെല്ലെ തഴുകുമ്പോൾ
നന്മതൻ പുൽക്കൂടായ് തെളിയുമെൻ ഹൃത്തടം

                                                                                                         (താരകൾ)
യേശു എൻ ചാരെ ചേർന്നിരിക്കുമ്പോൾ
മാറുന്നു ഞാൻ നിൻ സ്വന്തമായ് നാഥാ
നീയെന്റെ വീഥിയിൽ കൂട്ടായ് വരുമ്പോൾ
പൊഴിയുന്നു ഞാനും അലിവിൻ തുഷാരമായ്

                                                                                                      (താരകൾ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.