അഞ്ച് ഭാഷകളിലായി രണ്ട്് കോടിയിലധികം കാഴ്ച്ചക്കാരുമായി മരക്കാര്‍ ട്രെയ്‌ലര്‍

അഞ്ച് ഭാഷകളിലായി രണ്ട്് കോടിയിലധികം കാഴ്ച്ചക്കാരുമായി മരക്കാര്‍ ട്രെയ്‌ലര്‍

 സിനിമകള്‍ പ്രേക്ഷകരിലേക്കെത്തും മുമ്പേ സിനിമകളുടേതായി പുറത്തിറങ്ങുന്ന ട്രെയ്‌ലറുകളാണ് പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ട്രെയ്‌ലറും നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോഴിതാ വിവിധ ബാഷകളിലായി 20 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് മരക്കാറിന്റെ ട്രെയ്‌ലര്‍.

അഞ്ച് ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. അഞ്ച് ഭാഷകളിലുള്ള ട്രെയ്‌ലറുകളുടെ കാഴ്ചക്കാരുടെ എണ്ണമാണ് രണ്ട് കോടിയും കടന്നിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരടക്കം ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടേയും പങ്കുവെച്ചിട്ടുണ്ട്. ആരേയും അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമാണ് ട്രെയ്‌ലറിലേത്.

മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് പ്രിയദര്‍ശനാണ്. സാമൂതിരി രാജവംശത്തിന്റെ നാവിക തലവനായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചരിത്രവും ഭാവനയും ഒരുമിച്ച് ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കുഞ്ഞാലി മരക്കാര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ബോളിവുഡ് താരങ്ങളടക്കം നിരവധി നടീ-നടന്മാര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നതാണ് മറ്റൊരു ആകര്‍ഷണം. മോഹന്‍ലാലിന് പുറമെ, മഞ്ജു വാര്യര്‍, അര്‍ജുന്‍ സാര്‍ജ, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ സഹ നിര്‍മാതാക്കളാണ്. കൊവിഡ് പ്രതിസന്ധി തീര്‍ന്നാല്‍ ചിത്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകരിലേക്കെത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.