ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം. മെഡിക്കല്‍ ഓക്സിജന്റെയും വെന്റിലേറ്റര്‍ അടക്കമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കണെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.
ഓക്സിജന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമാക്കണം. ഏതു തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ സജ്ജമായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
മെഡിക്കല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത വെല്ലുവിളികളെ നേരിടുന്നതില്‍ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറി മനോഹര്‍ അഗ്‌നാനി സംസ്ഥാനങ്ങള്‍ക്കെഴുതിയ കത്തില്‍ പറയുന്നു.
രാജ്യത്ത് നിലവില്‍ കോവിഡ് വ്യാപനമില്ല. എന്നാല്‍ ഏതു സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് കത്തില്‍ നിര്‍ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.