പിടിവിട്ട് ചൈന: ഒരു ദിവസം റിപ്പോർട്ട്‌ ചെയ്യുന്നത് അ​ഞ്ച് ല​ക്ഷ​ത്തിലേറെ കോ​വി​ഡ് കേ​സു​ക​ൾ; അഞ്ചോളം രാജ്യങ്ങളിൽ രോഗവ്യാപനം അതിരൂക്ഷം

പിടിവിട്ട് ചൈന: ഒരു ദിവസം റിപ്പോർട്ട്‌ ചെയ്യുന്നത് അ​ഞ്ച് ല​ക്ഷ​ത്തിലേറെ കോ​വി​ഡ് കേ​സു​ക​ൾ; അഞ്ചോളം രാജ്യങ്ങളിൽ രോഗവ്യാപനം അതിരൂക്ഷം

 ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകാതെ രൂക്ഷമാകുകയാണ്. ക്വിം​ഗ്ഡാ​വോ പ​ട്ട​ണ​ത്തി​ൽ മാ​ത്രം ദി​വ​സേ​ന അ​ഞ്ച് ല​ക്ഷ​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​യാണ് പുറത്ത് വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

ദി​വ​സേ​ന 4,90,000 മു​ത​ൽ 5,30,000 പു​തി​യ കോ​വി​ഡ് ബാ​ധി​ത​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​താ​യി​യാ​ണ് വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭ്യ​മ​ല്ല. 

ഷാ​ൻ​ഡോം​ഗ് പ്ര​വി​ശ്യ​യി​ലെ ക്വിം​ഗ്ഡോ​വോ മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ ചീ​ഫ് ന​ട​ത്തി​യ ഈ ​പ്ര​സ്താ​വ​ന പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്. വാ​ർ​ത്ത വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പ്ര​സ്താ​വ​ന​യി​ലെ രോ​ഗ വി​വ​ര ക​ണ​ക്ക് അ​ധി​കൃ​ത​ർ സെ​ൻ​സ​ർ ചെ​യ്തു.

ചൈനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കൊറോണ വൈറസിന്റെ തീവ്ര വ്യാപനം. ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലും കോവിഡ് അതിരൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 പ്രതികരണ ടീമിലെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍ഖോവ് പറയുന്നതനുസരിച്ച്, ലോകമെമ്പാടും ഓരോ ആഴ്ചയും 8,000 മുതല്‍ 10,000 വരെ ആളുകള്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്നുണ്ട്. 

ജപ്പാനെയും കോവിഡ് പിടിച്ചുലയ്ക്കുകയാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജപ്പാനില്‍ ബുധനാഴ്ച രണ്ട് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആഗസ്റ്റ് 25 ന് ശേഷം ഇതാദ്യമായാണ് ഒരു ദിവസം രണ്ട് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജപ്പാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് തലസ്ഥാനമായ ടോക്കിയോയില്‍ ബുധനാഴ്ച 21,186 പുതിയ കൊറോണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി ടോക്കിയോയില്‍ 20,000-ത്തിലധികം കേസുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത്. ബുധനാഴ്ച തലസ്ഥാനത്ത് 20 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 

ദക്ഷിണ കൊറിയയില്‍ റെക്കോര്‍ഡ് വ്യാപനമാണ്. വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് പറയുന്നതനുസരിച്ച് അതിശൈത്യം തുടരുന്നതിനിടെ വ്യാഴാഴ്ച ദക്ഷിണ കൊറിയയില്‍ 75,000 ത്തിലധികം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആഴ്ചയേക്കാള്‍ 5600 കേസുകളുടെ വര്‍ദ്ധനവ്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് അണുബാധകളില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടായതായി കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സി (കെഡിസിഎ) ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കെഡിസിഎയുടെ കണക്കനുസരിച്ച്, ആറിലൊരാള്‍ക്ക് വീണ്ടും കോവിഡ് -19 ബാധിച്ചിട്ടുണ്ട്.

അമേരിക്കയിലും കോവിഡ് രൂക്ഷമാണ്. ബിസിനസ് ഇന്‍സൈഡറിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ യുഎസില്‍ 15,89,284 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ 100 ദശലക്ഷത്തിലധികം കോവിഡ് -19 കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഹോപ്പിംഗ് യൂണിവേഴ്‌സിറ്റി അറിയിച്ചു. അതേസമയം, കോവിഡ് ബാധിച്ച് അമേരിക്കയില്‍ ഇതുവരെ 10,88,000 ആളുകള്‍ മരണപ്പെട്ടു.

ബ്രിട്ടനില്‍ വ്യാഴാഴ്ച 46,042 പുതിയ കോവിഡ് -19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം പ്രതിവാര ശരാശരി 6,577 ആണ്. ബ്രിട്ടനിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് ഡിസംബര്‍ 12ന് ശേഷം ആശുപത്രികളില്‍ ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.