ധാക്ക: ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 145 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 74-7ലേക്ക് വീണെങ്കിലും അശ്വിനും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു.
ശ്രേയസ് അയ്യരും ആര്‍. അശ്വിനും ചേര്‍ന്ന് 71 റണ്‍സ് കണ്ടെത്തിയതോടെയാണ് ഇന്ത്യ വലിയ അപകടങ്ങളിലേക്ക് വീഴാതെ ജയം സ്വന്തമാക്കിയത്. ആര്‍. അശ്വിന്‍ 62 പന്തില്‍ നിന്ന് 42 റണ്‍സ് നേടി. നാല് ഫോറും ഒരു സിക്സും അശ്വിനില്‍ നിന്ന് വന്നു. 46 പന്തില്‍ നിന്ന് 29 റണ്‍സ് ആണ് ശ്രേയസ് അയ്യര്‍ നേടിയത്.
അഞ്ച് വിക്കറ്റ് പിഴുത് മെഹ്ദി ഹസനും രണ്ട് വിക്കറ്റുമായി ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനും ചേര്‍ന്ന് ഇന്ത്യയെ വിറപ്പിച്ചു. ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റേഴ്സില്‍ അക്ഷര്‍ പട്ടേല്‍ മാത്രമാണ് സ്‌കോര്‍ രണ്ടക്കം കടത്തിയത്. ഗില്ലും രാഹുലും പൂജാരയും വിരാട് കോലിയും മൂന്നാം ദിനം തന്നെ പുറത്തായിരുന്നു.
നാലാം ദിനം ഉനദ് കട്ടിന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ ഒമ്പത് റണ്‍സെടുത്ത് ഋഷഭ് പന്തും മടങ്ങിയതോടെ ഇന്ത്യ തോല്‍വി മണത്തു. എന്നാല്‍ ശ്രേയസും അശ്വിനും ചേര്‍ന്നതോടെ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് പിന്നെ കാര്യമായൊന്നും ചെയ്യാനായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.