ബീഹാറില്‍ സ്ഥലത്തെച്ചൊല്ലി തര്‍ക്കം: അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു

ബീഹാറില്‍ സ്ഥലത്തെച്ചൊല്ലി തര്‍ക്കം: അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു

പട്ന: ബിഹാറിൽ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. അഞ്ച് പേരും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. ഉത്തരവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ഥലത്തിന്റെ മുൻ ഉടമ ശിശിർ ദുബെയാണ് അറസ്റ്റിലായതെന്നാണ് സൂചന. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ സ്ത്രീകൾ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് വെടിവെയ്പ്പ് ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് പൊലീസ് സംഘത്തെ വിന്യസിച്ച് പ്രദേശത്ത് പരിശോധന നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇതോടൊപ്പം അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

ഭൂരഹിതരായ തൊഴിലാളികൾക്കുള്ള ഗ്രാന്റിന്റെ ഭാഗമായി 1985ൽ സർക്കാർ നൽകിയതായി അവകാശപ്പെടുന്ന ഭൂമിയെ ചൊല്ലി വർഷങ്ങളായി ഇവിടെ പ്രക്ഷോപം നടക്കുകയാണ്. കുടിയിറക്കപ്പെട്ടവർ തങ്ങളുടെ അവകാശവാദം ഉന്നയിച്ചതോടെ വിഷയം കോടതിയിലേക്ക് നീങ്ങി. 

2004 മുതൽ കോടതി ഈ ഭൂമിയിന്മേലുള്ള നടപടികൾ മരവിപ്പിച്ചു. എന്നാൽ ഇന്നലെ രാവിലെ സ്ഥലത്തിന്റെ മുൻ ഉടമ ശിശിർ ദുബെ ട്രാക്ടർ കൊണ്ടുവന്ന് ബലമായി നിലം ഉഴുതുമറിക്കാൻ ശ്രമിച്ചു. സ്ത്രീകൾ എതിർപ്പുമായി എത്തിയപ്പോൾ ഇയാൾ വെടിയുതിർക്കുതയും അഞ്ച് പേർക്ക് പരിക്കേൽക്കുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.