സന്തോഷ് ട്രോഫി; രാജസ്ഥാനെതിരെ ഏഴ് ഗോള്‍ ജയവുമായി കേരളം

സന്തോഷ് ട്രോഫി; രാജസ്ഥാനെതിരെ ഏഴ് ഗോള്‍ ജയവുമായി കേരളം

കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെതിരെ ഏഴ് ഗോള്‍ വിജയവുമായി കേരളം. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് രണ്ടിലെ ആദ്യ മത്സരത്തിലാണ് കേരരളത്തിന്റെ മിന്നും ജയം. ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന കേരളം രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി നേടി.

നിജോ ഗില്‍ബെര്‍ട്ടിലൂടെയാണ് കേരളം സ്‌കോറിങ് ആരംഭിച്ചത്. പിന്നീട് വിക്‌നേഷിന്റെ ഇരട്ട ഗോളുകള്‍. നരേഷ് ഭാഗ്യനാഥനും ഇരട്ട ഗോളുകള്‍ നേടിയതോടെ കേരളം ആദ്യ പകുതി പൂര്‍ത്തിയാക്കി. രണ്ടാം പകുതിയില്‍ റിസ്വാന്റെ ഇരട്ട ഗോളുകളില്‍ കേരളം കളി പൂര്‍ത്തിയാക്കി. ഈ മാസം 29ന് ബീഹാറിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

മാരക ആക്രമണവുമായി കളം പിടിച്ച കേരള താരങ്ങള്‍ രാജസ്ഥാനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കി. ജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.