300 കോടിയുടെ മയക്കുമരുന്നും ആയുധവും; ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക് ബോട്ട് പിടിയില്‍: 10 പേരെ കസ്റ്റഡിയിലെടുത്തു

 300 കോടിയുടെ മയക്കുമരുന്നും ആയുധവും; ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക് ബോട്ട് പിടിയില്‍: 10 പേരെ കസ്റ്റഡിയിലെടുത്തു

ഗാന്ധിനഗര്‍: 300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. കോസ്റ്റ് ഗാര്‍ഡാണ് (ഐസിജി) ബോട്ട് പിടികൂടിയത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ബോട്ട് പിടിയിലായത്. 

ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 25, 26 തിയതികളിലാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഐസിജി അറിയിച്ചു. ഏകദേശം 40 കിലോഗ്രാം മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നത്.

ഒരു പാക്ക് ബോട്ട് ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കുന്നതായി ഗുജറാത്ത് എടിഎസില്‍ നിന്ന് പ്രത്യേക രഹസ്യാന്വേഷണ വിവരം ലഭിച്ചതിന്റെ
അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അല്‍-സൊഹേലിയെന്ന് പേരിട്ടിരിക്കുന്ന മത്സ്യബോട്ടാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഇന്ത്യന്‍ തീര സേന അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.