ശ്രീലങ്കയ്‌ക്കെതിരായ ടി 20 ടീമില്‍ സഞ്ജു ഇടംനേടി; ഋഷഭ് പന്ത് ഇല്ല

ശ്രീലങ്കയ്‌ക്കെതിരായ ടി 20 ടീമില്‍ സഞ്ജു ഇടംനേടി; ഋഷഭ് പന്ത് ഇല്ല

മുംബൈ: മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തി ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഒഴിവാക്കിയാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ടി20 ടീമില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും കെ.എല്‍. രാഹുലിനും ഇടംനേടിയിട്ടില്ല. 

സഞ്ജു സാംസണിനൊപ്പം ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ദ്ദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുക. സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. ഹര്‍ദ്ദിക്കിനെ കൂടാതെ അക്‌സര്‍ പട്ടേല്‍, വാഷിംട്ണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍.

ടി20ക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത് ശര്‍മ നായകനായി തിരികെയെത്തും. വിരാട് കോഹ്ലിയും ഉണ്ടാകും. വിക്കറ്റ് കീപ്പര്‍മാരായി കെ.എല്‍. രാഹുലും ഇഷാന്‍ കിഷനും എത്തുമ്പോള്‍ പന്തിനെ ഏകദിന ടീമിലും ഉള്‍പ്പെട്ടില്ല. എന്നാൽ ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല.

ഹര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ടി20 ടീമില്‍ ഇല്ലാത്ത മുഹമ്മദ് ഷമിയും ഏകദിന ടീമിലേക്ക് തിരികെ വന്നു. ശുഭ്മാന്‍ ഗില്‍, സൂര്യ കുമാര്‍, ശ്രേയ്യസ് അയ്യര്‍ തുടങ്ങിയ പ്രമുഖരും ഇടം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ മിന്നും ഫോം തുടരുമ്പോഴും ഏകദിനത്തിലും ടി20യിലും തിളങ്ങാനാകാത്തത് പന്തിന് തിരിച്ചടിയായത്. ഏകദിന ടീമില്‍ നിന്ന് മുതിര്‍ന്ന താരം ശിഖര്‍ ധവാനും ഒഴിവാക്കപ്പെട്ടു.

ടി2 ടീം: ഹര്‍ദ്ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

ഏകദിന ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിംഗ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.