ഡല്‍ഹി: കോവിഡ് മുന്‍ കരുതലിന്റെ ഭാഗമായി രാജ്യത്ത് വിമാനത്താവളങ്ങളില്‍ പരിശോധന വര്‍ധിപ്പിച്ചേക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡല്‍ഹി വിമാനത്താവളം സന്ദര്‍ശിക്കും. നേരത്തെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം സംഭവിച്ച് 30 മുതല്‍ 35 ദിവസം വരെ കഴിഞ്ഞാണ് ഇന്ത്യയില്‍ തരംഗമുണ്ടായത്.
അങ്ങനെ നോക്കുമ്പോള്‍ രാജ്യത്ത് ജനുവരി പകുതിയോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നു. തരംഗം ഉണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം, മരണം എന്നിവ കുറവായിരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരില്‍ 39 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രണ്ട് ശതമാനം അന്താരാഷ്ട്ര യാത്രക്കാര്‍ക്കാണ് പരിശോധന.
ഇത് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് വിമാനത്താവളം സന്ദര്‍ശിക്കുന്നതിന് പിന്നാലെ പുതിയ തീരുമാനങ്ങള്‍ ഉണ്ടായേക്കും. വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരില്‍ 6000 പേര്‍ക്ക് വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.