ഈസ്റ്റര്‍ - വിഷു ആഘോഷമാക്കാൻ 'സമ്മര്‍ ഇന്‍ ഓസ്‌ട്രേലിയ 2023' മെഗാഷോ

ഈസ്റ്റര്‍ - വിഷു ആഘോഷമാക്കാൻ  'സമ്മര്‍ ഇന്‍ ഓസ്‌ട്രേലിയ 2023' മെഗാഷോ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായ് ഫീനിക്‌സ് ട്രാവല്‍സ് ഒരുക്കുന്ന 'സമ്മര്‍ ഇന്‍ ഓസ്‌ട്രേലിയ 2023' മെഗാഷോ ഈസ്റ്റര്‍ - വിഷു സീസണിൽ നടക്കും.

അഡലെയ്ഡ്, മെല്‍ബണ്‍, ബ്രിസ്ബന്‍, സിഡ്നി, ന്യൂ കാസില്‍ തുടങ്ങി ഓസ്ട്രേലിയയുടെ പ്രധാന നഗരങ്ങളില്‍ ഷോ അവതരിപ്പിക്കും.

സംഗീതത്തിന്റെയും - വിസ്മയത്തിന്റെയും അദൃശ്യ ലോകത്തേക്കു കാണികളെ കൂട്ടിക്കൊണ്ട് പോകാന്‍ പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരവത്തും ടീമും വ്യത്യസ്തമായ ക്രിപ്റ്റിക് ഷോയുമായി എത്തും. ജൂനിയര്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം അറിയപ്പെടുന്ന തെന്നിന്ത്യന്‍ ഗായകന്‍ അഫ്‌സല്‍, കൈരളി ടിവി അവതാരികയും ഗായികയുമായ സുമി അരവിന്ദ് എന്നിവര്‍ സംഗീത മഴ പെയ്യിക്കും.

ടോപ് സിംഗറിലൂടെ മലയാളികളുടെയും സോണി ടിവി അവതരിപ്പിക്കുന്ന 'സൂപ്പര്‍ സ്റ്റാര്‍ സിംഗറി'ലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെയും ഹൃദയം കവര്‍ന്ന റിഥുരാജ് (റിച്ചുക്കുട്ടന്‍) ആദ്യമായി ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി പാടുന്നു എന്ന പ്രത്യേകതയും ഈ മെഗാഷോയ്ക്കുണ്ട്.

2023 മാര്‍ച്ച് 17 മുതല്‍ 26 വരെയാണ് 'സമ്മര്‍ ഇന്‍ ഓസ്‌ട്രേലിയ' മെഗാഷോ നടക്കുന്നതെന്ന്
റോയ് കാഞ്ഞിരത്താനം, ഡോ. ഷാജി വര്‍ഗീസ്, പോളി പാറക്കാടന്‍ എന്നിവര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.