ക്രിമിയ: ക്രിമിയയിലെ അലുഷ്തയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ച നാലു പേരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
നാലു വിദ്യാര്‍ഥികളും കാറില്‍ സിംഫെറോപോളിലേക്ക് പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന നാല് പേരും തല്‍ക്ഷണം മരിച്ചതായാണ് വിവരം. മരിച്ചവരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മൂന്നാം വര്‍ഷത്തിലും മറ്റ് രണ്ട് പേര്‍ നാലാം വര്‍ഷത്തിലും പഠിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
റിപ്പബ്ലിക് ഓഫ് ക്രിമിയയുടെ ആഭ്യന്തര മന്ത്രാലയമാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.