കാബൂളില്‍ സൈനിക വിമാനത്താവളത്തിന് സമീപം ഉഗ്ര സ്‌ഫോടനം: പത്ത് മരണം; നിരവധി പേര്‍ക്ക് പരിക്ക്

കാബൂളില്‍ സൈനിക വിമാനത്താവളത്തിന് സമീപം ഉഗ്ര സ്‌ഫോടനം: പത്ത് മരണം; നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സൈനിക വിമാനത്താവളത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പത്തുപേര്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായതെന്ന് താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. പരിക്കേറ്റത് എത്രപേര്‍ക്കെന്ന് വ്യക്തമല്ല.

സ്‌ഫോടനത്തിത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനത്താവളത്തിന് സമീപത്ത് സ്‌ഫോടനമുണ്ടായതോടെ പ്രദേശം സുരക്ഷാ സേന അടച്ചു പൂട്ടി. ഇതുവഴിയുള്ള റോഡ് ഗതാഗതവും പൂര്‍ണമായും തടഞ്ഞിട്ടുണ്ട്.

താലിബാന്‍ ഭരണത്തെ എതിര്‍ക്കുന്ന തീവ്രവാദി സംഘംങ്ങളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്. 2021 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം രാജ്യത്തെ സുരക്ഷ ഏറെ മെച്ചപ്പെടുത്തിയെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്.

എന്നാല്‍ രാജ്യത്ത് ദിനംപ്രതി നിരവധി സ്‌ഫോടനങ്ങളും ആക്രമണങ്ങളുമാണുണ്ടാകുന്നത്. കഴിഞ്ഞ മാസം കാബൂളിലെ ചൈനീസ് പൗരന്മാര്‍ താമസിക്കുകയായിരുന്ന ഹോട്ടലില്‍ ഐ.എസ് തീവ്രവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാര്‍ക്ക് പരിക്കേറ്റിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.