മഡ്ഗാവ്-എറണാകുളം എക്സ്പ്രസില്‍ തീപിടുത്തം; ആളപായമില്ല, സര്‍വീസ് പുനരാരംഭിച്ചു

മഡ്ഗാവ്-എറണാകുളം എക്സ്പ്രസില്‍ തീപിടുത്തം; ആളപായമില്ല, സര്‍വീസ് പുനരാരംഭിച്ചു

മഡ്ഗാവ്: ട്രെയിനില്‍ തീപിടുത്തം. മഡ്ഗാവ് -എറണാകുളം എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. കര്‍ണ്ണാടകയില്‍ രാത്രി 10.45 ഓടെ S2 ബോഗിയുടെ അടിഭാഗത്തിനാണ് തീപിടിച്ചത്. യാത്രക്കാര്‍ അറിയിച്ചതിന് ശേഷം തീവണ്ടി നിര്‍ത്തി റെയില്‍വെ ജീവനക്കാര്‍ തീയണക്കുകയായിരുന്നു. ആളപായമോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലാത്തതിനാല്‍ സര്‍വീസ് പുനരാരംഭിച്ചു.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ മധ്യപ്രദേശിലെ മൊറീനയില്‍ ട്രെയിനിന് തീ പിടിച്ചിരുന്നു. ദുര്‍ഗ്-ഉദൈയ്പൂര്‍ എക്‌സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്.

എസി കോച്ചുകളിലേക്കാണ് തീപടര്‍ന്നത്. ട്രെയിന്‍ മൊറീന സ്റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്താണ് തീപിടിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.