'ഭീകരര്‍ക്ക് നല്‍കുന്നത് സൈനിക പരിശീലനവും പ്രത്യേക ഫണ്ടുകളും'; പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്. ജയശങ്കര്‍

'ഭീകരര്‍ക്ക് നല്‍കുന്നത് സൈനിക പരിശീലനവും പ്രത്യേക ഫണ്ടുകളും'; പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്ഥാനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. എല്ലാ ദിവസവും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഭീകരരെ പരിശീലിപ്പിച്ച് അയയ്ക്കുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത് എന്ന് വിദേശകാര്യ മന്ത്രി തുറന്നടിച്ചു.

ഭീകരതയുടെ പ്രഭവ കേന്ദ്രം ഇന്ത്യയുടെ തൊട്ടടുത്താണ്. ഇതിനേക്കാള്‍ കഠിനമായ വാക്കുകള്‍ തനിക്ക് ഉപയോഗിക്കാമായിരുന്നു. പ്രഭവ കേന്ദ്രം എന്നത് വളരെ നയതന്ത്രപരമായ വാക്കാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമത്തിന് പിന്നിലും പാകിസ്ഥാനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈ നഗരത്തില്‍ ഇന്ത്യക്കാരെയും വിദേശികളെയും പാക് ഭീകരര്‍ വേട്ടയാടി കൊലപ്പെടുത്തുകയായിരുന്നു.

സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത് പോലെയാണ് പാക് ഭരണകൂടം ഭീകരരെ പരിശീലിപ്പിക്കുന്നതെന്നും എസ്. ജയശങ്കര്‍ തുറന്നടിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഇവരെ ദിവസേന പറഞ്ഞയയ്ക്കുന്നു. ഇതിന് വേണ്ടി പ്രത്യേക ഫണ്ടും രാജ്യത്തിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.