ദുബായ്:യുഎഇയിലെ നിർബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരിക്കാരാകാന്‍ യോഗ്യതയുളള ജീവനക്കാർക്ക് ആറ് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. 2023 ജൂണ്‍ 30 വരെയാണ് ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുളളത്. ഫെഡറൽ സർക്കാർ വകുപ്പുകളിലും സ്വകാര്യമേഖലാ കമ്പനികളിലും ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായാണ് നിർബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്.
2023 ജനുവരി ഒന്നിന് ശേഷമുളള തിയതിയിലാണ് ജീവനക്കാരന്‍ ജോലിക്ക് ചേർന്നതെങ്കില്‍ വിസാ മാറ്റ തിയതിക്ക് ശേഷം നാല് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. 2023 ജൂണ്‍ 30 ന് മുന്‍പ് ജീവനക്കാർ വരിക്കാരാകണമെന്നും ഇല്ലെങ്കില്‍ 400 ദിർഹം പിഴ ഈടാക്കും.
5 ദിർഹം മുതൽ 10 ദിർഹം വരെയുള്ള വളരെ കുറഞ്ഞ പ്രതിമാസ പ്രീമിയങ്ങളുളള ഇന്‍ഷുറന്‍സാണ് യുഎഇ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രായം മുന്നോട്ടുവയ്ക്കുന്ന പദ്ധതിയിലുളളത്. ഇന്‍ഷുറന്‍സില്‍ ചേരുന്നവരുടെ അപേക്ഷകള്‍ ജനുവരി 2 മുതല്‍ സ്വീകരിച്ചുതുടങ്ങി. തുടർച്ചയായി 3 മാസമെങ്കിലും ജോലിയുടെ ഭാഗമായിരിക്കണമെന്നുളളതാണ് നിബന്ധന. ജോലി രാജിവച്ചവർക്ക് ഇൻഷുറൻസ് ലഭിക്കില്ല.അച്ചടക്കനടപടിയുടെ പേരില്‍ പുറത്താക്കിയതല്ലെന്നും തൊഴിൽ ഉപേക്ഷിച്ചതല്ലെന്നും തെളിയിക്കുന്ന രേഖ ജീവനക്കാരൻ നൽകണം. വേതനത്തിന്‍റെ 60 ശതമാനം നഷ്ടപരിഹാരമായി 3 മാസം വരെ ലഭിക്കും. ഇപ്പോള്‍ ചേർന്നാല്‍ 2024 മുതലാണ് പണം ലഭിക്കുക. അതായത് പദ്ധതിയില്‍ അംഗമാകുന്ന തിയതി മുതല്‍ ഒരു വർഷം കഴിഞ്ഞായിരിക്കും ആദ്യ ഗഡു വിതരണം ചെയ്യുക.
നിലവില്‍ ജോലി ചെയ്യുന്ന 18 വയസിന് മുകളിലുളള എല്ലാവരും ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകണം. തുടർച്ചയായി 12 മാസമെങ്കിലും ജോലി ചെയ്തവർക്കാണ് ആനുകൂല്യം .www.iloe.ae വെബ്സൈറ്റിൽ പ്രവേശിച്ച് . വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കാം.16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹവും അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹവുമാണ് പ്രീമിയം. വെബ്സൈറ്റില്‍ അല്ലെങ്കില്‍ iloe സ്മാർട് ആപ്പ് വഴിയോ കിയോസ്ക് മെഷീന്‍ വഴിയോ അല്‍ അന്‍സാരി എക്സ്ചേഞ്ച് വഴിയോ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.