താപനില മൂന്ന് ഡിഗ്രി വരെ താഴ്‌ന്നേക്കും; അതി ശൈത്യത്തിന്റെ പിടിയില്‍ ഡല്‍ഹി

താപനില മൂന്ന് ഡിഗ്രി വരെ താഴ്‌ന്നേക്കും; അതി ശൈത്യത്തിന്റെ പിടിയില്‍ ഡല്‍ഹി

ന്യൂഡല്‍ഹി: സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 4.4 രേഖപ്പെടുത്തി രാജ്യ തലസ്ഥാനം. ശനിയാഴ്ച്ച വരെ ഡല്‍ഹിയില്‍ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ഡല്‍ഹിയിലെ പ്രധാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ സഫ്ദര്‍ജങ്ങിലാണ് 4.4 താപനില രേഖപ്പെടുത്തിയത്. വരുന്ന ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രി വരെയായി താഴ്‌ന്നേക്കാം.

മഞ്ഞ് വീഴ്ച്ച രൂക്ഷമായതോടെ കാഴ്ചപരിധിയും കുറഞ്ഞു. രാവിലെയുള്ള റോഡ് റയില്‍ വ്യോമ ഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. ഡല്‍ഹിയിലേക്കുള്ള പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.

ഇന്നലെ കുറഞ്ഞ താപലനില എട്ടര ഡിഗ്രിയുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് അഞ്ച് ഡിഗ്രി ഒറ്റയടിക്ക് താഴ്ന്നത്. അതിശൈത്യത്തിനൊപ്പം വായുമലിനീകരണവും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നി സംസ്ഥാനങ്ങളിലും അതിശൈത്യമാണ്.

രാജസ്ഥാനിലെ ഫത്തെഹ്പൂരില്‍ മൈനസ് ഒന്നാണ് താപനില. ജാര്‍ഖണ്ഡില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ഈയാഴ്ച അവധി നല്‍കി. ലക്‌നൗവിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.