കൊച്ചി: സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പതിയൊന്നാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം 2023 ജനുവരി ആറിന് വൈകിട്ട് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്നു വിരമിച്ചവരുമായ 58 വൈദിക മേലധ്യക്ഷന്‍മാര്‍ സിനഡില്‍ പങ്കെടുക്കും.
ജനുവരി ആറ് വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് രൂപതാധ്യക്ഷന്‍ മാര്‍ വര്‍ഗീസ് ചക്കാലക്കല്‍ നല്‍കുന്ന ധ്യാനചിന്തകളോടെ മൂന്നു ദിവസം സിനഡിനൊരുക്കമായി പിതാക്കന്മാര്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിക്കും.
ജനുവരി ഒന്‍പത് തിങ്കളാഴ്ച രാവിലെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദഘാടനം ചെയ്യും. 14 -ാം തിയതി ശനിയാഴ്ച സിനഡ് സമ്മേളനം സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26